മാന്നാറില്‍ കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു

മാന്നാര്‍: വിദ്യാര്‍ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് മാന്നാറില്‍ കഞ്ചാവ് മാഫിയസംഘം വിലസുന്നു. തമിഴ്നാടിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ലഹരിസാധനങ്ങള്‍ എത്തുന്നത്. ഏജന്‍റുമാരും വില്‍പനക്കാരും ഉള്‍പ്പെടെ പത്തോളം യുവാക്കള്‍ പൊലീസിന്‍െറ വലയിലാണെന്നാണ് സൂചന. കൂടുതല്‍ പേരെ രണ്ടുദിവസത്തിനുള്ളില്‍ വലയിലാക്കാന്‍ കഴിയുമെന്നാണ് പൊലീസ് പറയുന്നത്. കഞ്ചാവ് ഉപയോഗിക്കുന്ന രണ്ടുപേരെ പിടികൂടുകയും അവരില്‍നിന്ന് മറ്റുള്ളവരെ കണ്ടത്തെുകയുമായിരുന്നു. മാന്നാറില്‍ തുണി തേച്ചുകൊടുക്കുന്ന ആളെയും അയാളുടെ സഹോദരനെയുമാണ് ആദ്യം കസ്റ്റഡിയിലെടുത്തത്. തമിഴ്നാട്ടില്‍നിന്നും കുറഞ്ഞത് അഞ്ചുകിലോ കഞ്ചാവെങ്കിലും ഒരുതവണ കൊണ്ടുവരും. പിന്നീട് അത് വീതംവെച്ച് നല്‍കും. ആഡംബര ബൈക്കുകളില്‍ യാത്രചെയ്താണ് വില്‍പന. പണം മുന്‍കൂട്ടി വാങ്ങിയശേഷമാണ് കച്ചവടം. മൊബൈല്‍ ഫോണില്‍കൂടി കോഡ് ഭാഷ ഉപയോഗിച്ചാണ് ആശയവിനിമയം നടത്തുന്നത്. സമീപ പ്രദേശങ്ങളിലും ഇവരുടെ പ്രവര്‍ത്തനം സജീവമാണെന്നും ശക്തമായ നിരീക്ഷണം ഈ മേഖലയില്‍ നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.