ചെങ്ങന്നൂര്‍: രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനിടയിലും കുടിവെള്ളം മുട്ടിച്ച് അനധികൃതമായി മണ്ണെടുക്കുന്നതിനെതിരെ രാഷ്ട്രീയ ഭേദമന്യേ സംഘടിച്ച് രൂപംനല്‍കിയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച വൈകുന്നേരം 5.30ന് മണ്ണെടുപ്പ് മടയിലേക്ക് മാര്‍ച്ച് നടക്കും. ചെങ്ങന്നൂര്‍ താലൂക്കിന്‍െറ വിവിധ ഭാഗങ്ങളില്‍ കുടിവെള്ളക്ഷാമമാണ്. അതിനിടെയാണ് കിഴക്കന്‍ മേഖലകളില്‍ കൂടിവെള്ളം മുട്ടിക്കുന്ന തരത്തില്‍ മണ്ണെടുപ്പ് നടക്കുന്നത്. കൂടുതല്‍ മണ്ണെടുപ്പ് നടക്കുന്നത് മുളക്കുഴ പഞ്ചായത്തിലാണ്. രാപകലില്ലാതെ മണ്ണുമായി വാഹനങ്ങള്‍ പായുന്നത് സ്ഥിരം കാഴ്ചയാണ്. 15 വാര്‍ഡുകളുള്ള മുളക്കുഴയില്‍ എല്ലായിടത്തും വെള്ളം കിട്ടാക്കനിയാണ്. കിണറ്റിലെയും ആറ്റിലെയും കുളങ്ങളടക്കമുള്ള ജലസ്രോതസ്സെല്ലാം വറ്റി. മുളക്കുഴ വലിയപറമ്പ് കോളനി, അരീക്കര, മൂലപ്ളാവിന്‍ചുവട്, പെരിങ്ങാല, മുക്കോട്ടിനാല്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് മണ്ണെടുപ്പ് രൂക്ഷം. ഈ പ്രദേശങ്ങളില്‍ ആര്‍.ഡി.ഒയുടെ വിലക്ക് നിലവിലുണ്ടെങ്കിലും ജിയോളജി വകുപ്പിന്‍െറ തീയതി വെക്കാത്ത പാസ് സംഘടിപ്പിച്ചാണ് മണ്ണ് കടത്തല്‍. കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാ പാര്‍ട്ടിക്കാരും മണ്ണുമാഫിയാകള്‍ക്ക് പണംപറ്റി ഒത്താശ ചെയ്തുകൊടുക്കുന്നതായി ആരോപണമുണ്ട്. അടുത്തിടെ നാട്ടുകാര്‍ സംഘടിച്ച് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. പരിശോധിച്ച് നടപടി എടുക്കാമെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍, നടപടി ഉണ്ടാകാതെ വന്നതിനെ തുടര്‍ന്ന് ജനങ്ങള്‍ കലക്ടറുടെ ശ്രദ്ധയില്‍പെടുത്തി. ഇതേതുടര്‍ന്ന് പേരിന് ചില വാഹനങ്ങള്‍ പൊലീസും റവന്യൂ അധികൃതരും പിടികൂടിയെങ്കിലും ഒരു ഇടവേളക്കുശേഷം വീണ്ടും മണ്ണെടുപ്പ് തകൃതിയായി നടക്കുകയാണ്. ഈ സാഹചര്യത്തിലാണ് ജനകീയ കൂട്ടായ്മക്ക് രൂപംനല്‍കിയത്. ബ്ളോക് പഞ്ചായത്ത് അംഗം സജി തോട്ടിയാട്ട്, പഞ്ചായത്ത് അംഗങ്ങളായ ഓമന രാമചന്ദ്രന്‍, മനോജ് എന്നിവരാണ് കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.