ആലപ്പുഴ: കേരള മീഡിയ അക്കാദമിയും ആലപ്പുഴ പ്രസ് ക്ളബും സംയുക്തമായി ആലപ്പുഴയും പൈതൃക ടൂറിസവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച മാധ്യമ ശില്‍പശാലയിലാണ് പുതിയ ആശയങ്ങളും സമീപനങ്ങളും ചര്‍ച്ചയായത്. ലോകം തന്നെ അദ്ഭുതപ്പെടുന്ന കൃഷി രീതിയാണ് കുട്ടനാട്ടിലേതെന്നും ഇതു വിനോദസഞ്ചാരികള്‍ക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കാന്‍ നമുക്ക് കഴിയണമെന്നും വിഷയാവതരണം നടത്തിയ കാര്‍ഷിക ശാസ്ത്രജ്ഞന്‍ ഡോ. കെ.ജി. പത്മകുമാര്‍ പറഞ്ഞു. വിനോദസഞ്ചാരം കൃഷിക്ക് വളമാകുകയാണ് വേണ്ടത്. റിസോര്‍ട്ടുകളും ഹൗസ്ബോട്ടുകളും മാത്രമാണ് വിനോദസഞ്ചാര മേഖലയെന്ന സങ്കല്‍പം മാറിയിരിക്കുന്നു. നെല്‍ കൃഷിയെ മറന്നുകൊണ്ടുള്ള ടൂറിസം വികസനം ആത്മഹത്യാപരമാണ്. വിനോദസഞ്ചാര മേഖല വികസിക്കുന്നതിനൊപ്പം പ്രാദേശികമായി നിര്‍മിക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടത്തൊന്‍ ശ്രമിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. മാലിന്യംമൂലം വീര്‍പ്പുമുട്ടുന്ന ആലപ്പുഴയിലെ കായല്‍ ടൂറിസരംഗം ഈ നിലയില്‍ പോയാല്‍ പത്തുവര്‍ഷത്തിനുള്ളില്‍ ഇല്ലാതാകുമെന്ന് തുടര്‍ന്ന് വിഷയാവതരണം നടത്തിയ കെ. രൂപേഷ് കുമാര്‍ അഭിപ്രായപ്പെട്ടു. പൈതൃക ടൂറിസത്തെ ഉപയോഗപ്പെടുത്താന്‍ നമുക്ക് ഇതുവരെ സാധിച്ചിട്ടില്ളെന്ന് സാംസ്കാരിക ടൂറിസം എന്ന വിഷയത്തില്‍ ക്ളാസ് നയിച്ച ഡോ. എസ്. അജയകുമാര്‍ പറഞ്ഞു. ബുദ്ധമത സ്വാധീനം ഏറെയുണ്ടായിരുന്ന നാടാണ് ആലപ്പുഴ എന്നാല്‍, ഇതിനെ അടയാളപ്പെടുത്തുന്ന കൃത്യമായ തെളിവുകള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. വേണ്ടത്ര പഠനം ഇതേക്കുറിച്ച് നടന്നിട്ടുമില്ല. കാര്‍ഷിക തൊഴില്‍ മ്യൂസിയം സ്ഥാപിക്കാന്‍ കേരളത്തില്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് കുട്ടനാട് ഇതിലൂടെ പ്രദേശവാസികളുടെ ജീവിതവും തൊഴിലും നോക്കിക്കാണാന്‍ വിനോദസഞ്ചാരികള്‍ക്ക് കഴിയും. ശില്‍പശാല കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ സെര്‍ജി ആന്‍റണി ഉദ്ഘാടനം ചെയ്തു. പസ് ക്ളബ് പ്രസിഡന്‍റ് വി.എസ്. ഉമേഷ് അധ്യക്ഷത വഹിച്ചു.കെ.യു.ഡബ്ള്യു.ജെ വൈസ് പ്രസിഡന്‍റ് ജാക്സന്‍ ആറാട്ടുകുളം, മീഡിയ അക്കാദമി അസിസ്റ്റന്‍റ് സെക്രട്ടറി കെ.ആര്‍. പ്രമോദ് കുമാര്‍, ജനറല്‍ കൗണ്‍സില്‍ അംഗം ചെറുകര സണ്ണി ലൂക്കോസ്, ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി.അജോയ് എന്നിവര്‍ പങ്കെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.