ആലപ്പുഴ: ജില്ലയില്‍ സി.പി.ഐയുടെ സ്ഥാനാര്‍ഥിപ്പട്ടികയായി. പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന ചേര്‍ത്തലയിലും ഹരിപ്പാട്ടും മൂന്നുപേരുടെ വീതം പേരുകള്‍ ഉള്‍ക്കൊള്ളുന്നതാണ് പട്ടിക. ചേര്‍ത്തലയില്‍ സിറ്റിങ് എം.എല്‍.എയും പാര്‍ട്ടി ജില്ലാ സെക്രട്ടറിയുമായ പി. തിലോത്തമനെ കൂടാതെ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ടി. പുരുഷോത്തമന്‍, ജില്ലാ എക്സിക്യൂട്ടിവ് അംഗം അഡ്വ. സുരേഷ്ബാബു എന്നിവരുടെ പേരുകളാണ് പട്ടികയില്‍ ഉള്ളത്. ഹരിപ്പാട്ട് രമേശ് ചെന്നിത്തലക്കെതിരെ മത്സരിക്കാന്‍ എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്‍റ് ജി. കൃഷ്ണപ്രസാദ്, ജില്ലാ എക്സിക്യൂട്ടിവ് അംഗം അഡ്വ.വി. മോഹന്‍ദാസ്, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പി. പ്രസാദ് എന്നിവരുടെ പേരുകള്‍ ഉള്‍പ്പെട്ട പട്ടികയുമാണ് തയാറാക്കിയിരിക്കുന്നത്. ജില്ലാ കൗണ്‍സില്‍ പട്ടിക സംസ്ഥന കൗണ്‍സിലിന് കൈമാറി. ചേര്‍ത്തലയില്‍ മത്സരിക്കാന്‍ ടി. പുരുഷോത്തമന്‍ താല്‍പര്യം പ്രകടിപ്പിച്ചത് പാര്‍ട്ടിയില്‍ ആശയക്കുഴപ്പത്തിനും തര്‍ക്കങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ടെങ്കിലും തിലോത്തമനുതന്നെയാകും അവസാനം നറുക്ക് വീഴുക എന്നാണ് കരുതുന്നത്. കഴിഞ്ഞതവണ ഹരിപ്പാട്ട് മത്സരിച്ച് പരാജയപ്പെട്ട കൃഷ്ണപ്രസാദിന്‍െറ പേരുതന്നെയാണ് തുടക്കം മുതല്‍ പരിഗണിച്ചുവന്നത്. ഇതിനിടെയാണ് നടന്‍ അശോകന്‍െറ പേരും കടന്നുവന്നത്. എന്നാല്‍, പാര്‍ട്ടി സംസ്ഥാനനേതൃത്വത്തില്‍നിന്ന് ആരോ അശോകനെ ബന്ധപ്പെട്ട് അഭിപ്രായം ആരാഞ്ഞതല്ലാതെ ഒൗദ്യോഗികമായി ചര്‍ച്ച ഉണ്ടായില്ളെന്നാണ് വിവരം. പ്രാദേശികമായി എതിര്‍പ്പ് ഉയര്‍ന്നതോടെ ഇതിനുള്ള നീക്കം അവസാനിപ്പിക്കുകയും ചെയ്തു. തുടര്‍ന്നാണ് പട്ടികയിലേക്ക് പരിസ്ഥിതിപ്രവര്‍ത്തകന്‍ കൂടിയായ പി. പ്രസാദിന്‍െറ പേര് കടന്നുവന്നത്. ചാരുംമൂട് സ്വദേശിയാണ് പ്രസാദ്. പത്തനംതിട്ടയില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.