ആലപ്പുഴ: ക്ഷീരകര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ സര്‍ക്കാറും മറ്റ് അധികാരകേന്ദ്രങ്ങളും അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് കേരള അഗ്രസീവ് ഡെയറി ഫാര്‍മേഴ്സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്ഷീരധാര നടത്തി കര്‍ഷകസമരം. ആലപ്പുഴ മുല്ലക്കല്‍ ഗണപതികോവില്‍ രാവിലെ 11ഓടെ പശുവിനെ കറന്ന് പാലുകൊടുത്താണ് ക്ഷീരധാര നടത്തിയത്. കാലിത്തീറ്റയുടെ വില കുറക്കുക, അതല്ളെങ്കില്‍ പാല്‍ വില വര്‍ധിപ്പിക്കുക, ക്ഷീരകര്‍ഷകരെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, ക്ഷീരമേഖലയുടെ മൊത്തം പ്രവര്‍ത്തനങ്ങള്‍ക്ക് റെഗുലേറ്ററി അതോറിറ്റി രൂപവത്കരിക്കുക, തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. നഗരചത്വരത്തില്‍നിന്ന് മാര്‍ച്ച് ചെയ്തായിരുന്നു കര്‍ഷകര്‍ മുല്ലക്കല്‍ ഗണപതി കോവിലിന് മുന്നില്‍ സംഘടിച്ചത്. ആറുമാസത്തിനിടെ കാലിത്തീറ്റയുടെ വിലയിലുണ്ടായത് 60ശതമാനം വര്‍ധനയാണ്. അസംസ്കൃതവസ്തുക്കളുടെ വിലയില്‍ കാര്യമായ വര്‍ധന ഉണ്ടാകാതിരുന്നിട്ടും കാലിത്തീറ്റക്ക് അനിയന്ത്രിത വിലക്കയറ്റമാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. സര്‍ക്കാര്‍ നിഷ്കര്‍ഷിച്ച മാനദണ്ഡങ്ങള്‍ കേരളത്തില്‍ വില്‍ക്കുന്ന പ്രമുഖ കമ്പനി പാലിക്കാറില്ളെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇതില്‍ പ്രതിഷേധിച്ച് ചാക്കില്‍ നിറച്ച കാലിത്തീറ്റ കര്‍ഷകര്‍ നടുറോഡില്‍ കത്തിച്ചു. തുടര്‍ന്ന് മന്ത്രി കെ.സി. ജോസഫ്, മില്‍മ ഡയറക്ടര്‍ എന്നിവരുടെ കോലങ്ങളില്‍ ക്ഷീരകര്‍ഷകര്‍ ചാണകവെള്ളം തളിച്ചു. സമരത്തില്‍ വിലവര്‍ധന സംബന്ധിച്ച തീരുമാനം പ്രസിഡന്‍റ് ആര്‍. സുനില്‍ പ്രഖ്യാപിച്ചു. ലിറ്ററിന് 50 രൂപയാക്കണമെന്നാണ് കേരള അഗ്രോഡെയറി അസോസിയേഷന്‍ തീരുമാനിച്ചിരിക്കുന്നത്. 2014 ഫെബ്രുവരിയിലാണ് പാല്‍ വില അവസാനം വര്‍ധിപ്പിച്ചത്. ഇതിനിടെ, ഉല്‍പാദനച്ചെലവ് 70 ശതമാനത്തിന് മുകളില്‍ വര്‍ധിച്ചിട്ടുണ്ട്. സംഘടനയില്‍ അംഗമായവര്‍ മില്‍മ, സഹകരണസംഘങ്ങള്‍ എന്നിവക്ക് നല്‍കുന്ന പാലിന്‍െറ അളവ് കുറക്കാനും വീടുകളിലെ വില്‍പന വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. അസോസിയേഷന്‍ പ്രസിഡന്‍റ് ആര്‍. സുനില്‍ സമരം ഉദ്ഘാടനം ചെയ്തു. കെ.ഡി. മഹേഷ് സ്വാഗതം പറഞ്ഞു. എ.എം. തിലകന്‍, വി.എസ്. മഹേശ്വരന്‍, വി. കൈലാസന്‍, ജിനോ ആലപ്പുഴ, ടി.കെ. സുധീഷ് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.