സി.പി.എം ഗ്രൂപ്പിസം; മൂന്ന് റോഡുകളുടെ നിര്‍മാണം തടസ്സപ്പെട്ടു

മാന്നാര്‍: സി.പി.എം ഗ്രൂപ്പിസം റോഡ് നിര്‍മാണത്തിലും എത്തിയതോടെ മൂന്ന് റോഡുകളുടെ നിര്‍മാണം തടസ്സപ്പെട്ടു. കടപ്ര ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ മൂന്ന് റോഡുകളുടെ നിര്‍മാണമാണ് തടസ്സപ്പെട്ടിരിക്കുന്നത്. സി.പി.എം അംഗങ്ങളായ പഞ്ചായത്തംഗവും മുന്‍ പഞ്ചായത്തംഗവും തമ്മിലുള്ള തര്‍ക്കമാണ് നിര്‍മാണം തടസ്സപ്പെടാന്‍ കാരണമായത്. മുന്‍ പഞ്ചായത്തംഗം കഴിഞ്ഞ ഭരണ സമിതിയുടെ അവസാന ഘട്ടത്തിലാണ് പഞ്ചായത്തംഗമായി ഉപ തെരഞ്ഞെടുപ്പിലൂടെ എത്തിയത്. നാല് മാസ കാലാവധി മാത്രമുണ്ടായിരുന്ന ഇദ്ദേഹത്തിന്‍െറ കാലത്ത് അനുവദിച്ച മൂന്ന് റോഡുകളുടെ നിര്‍മാണത്തെ ചൊല്ലിയാണ് തര്‍ക്കം നടക്കുന്നത്. ബാലവാടി ജങ്ഷനില്‍ നിന്നുള്ള റോഡ് രണ്ട് അംഗങ്ങള്‍ തമ്മിലുള്ള സൗന്ദര്യപ്പിണക്കത്തെ തുടര്‍ന്ന് തടസ്സപ്പെട്ടു. റോഡിനെ ചൊല്ലിയുള്ള തര്‍ക്കത്തിന്‍െറ പ്രശ്നം പരിഹരിക്കാന്‍ സി.പി.എം നേതൃത്വം ഇടപെട്ടുവെങ്കിലും ഇരുവരും വഴങ്ങാത്തതിനെ തുടര്‍ന്ന് എങ്ങുമത്തെിയില്ല. പുതിയതായി എത്തിയ വനിതാ അംഗത്തിന്‍െറ നേതൃത്വത്തില്‍ റോഡിന്‍െറ പണികള്‍ ഏറ്റെടുത്ത് നടത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചപ്പോഴാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. മുന്‍ പഞ്ചായത്തംഗവും പരുമല ലോക്കല്‍ കമ്മിറ്റിയംഗവും കൂടിയായ ആള്‍ റോഡിന്‍െറ നിര്‍മാണം തടസ്സപ്പെടുത്തി കലക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു. പ്രശ്നം അടിയന്തരമായി പരിഹരിച്ച് റോഡ് നിര്‍മാണം ഉടന്‍ നടത്തണമെന്ന് ഏരിയാ നേതൃത്വം ലോക്കല്‍ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.