ചാരുംമൂട് പഞ്ചായത്തിനായി ശബ്ദമുയര്‍ത്തിയ സുലൈമാന്‍ റാവുത്തര്‍ ഓര്‍മയായി

ചാരുംമൂട്: ചാരുംമൂടിനെ പഞ്ചായത്തായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ ഇടപെടല്‍ നടത്തിയ എം.എസ്. സുലൈമാന്‍ റാവുത്തര്‍ ഓര്‍മയായി. ചുനക്കര പഞ്ചായത്ത് അംഗമായിരിക്കെയാണ് അദ്ദേഹം ചാരുംമൂടിനെ പഞ്ചായത്തായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തത്തെിയത്. 2015ല്‍ പഞ്ചായത്ത് പ്രഖ്യാപനം സര്‍ക്കാര്‍ നടത്തി. എന്നാല്‍, തെരഞ്ഞെടുപ്പ് കമീഷന്‍െറ ഇടപെടലിനെ തുടര്‍ന്ന് പഞ്ചായത്ത് രൂപവത്കരണം നടന്നില്ല. എങ്കിലും തന്‍െറ നാടിനെ പഞ്ചായത്തായി പ്രഖ്യാപിപ്പിക്കാന്‍ കഴിഞ്ഞതിലുള്ള ആത്മനിര്‍വൃതിയോടെയാണ് സുലൈമാന്‍ റാവുത്തര്‍ ജീവിതത്തില്‍നിന്ന് യാത്രയായത്. ഐ.എന്‍.ടി.യു.സിയിലൂടെ പൊതുരംഗത്ത് എത്തിയ റാവുത്തര്‍ പിന്നീട് മുസ്ലിംലീഗില്‍ ചേര്‍ന്നു. തുടക്കത്തില്‍ അഖിലേന്ത്യാ ലീഗിലായിരുന്നു. പിന്നീട് ഐ.യു.എം.എല്ലില്‍ സജീവമായി. വികസനരംഗത്ത് വ്യക്തമായ കാഴ്ചപ്പാട് അദ്ദേഹം പുലര്‍ത്തിയിരുന്നു. 30 വര്‍ഷക്കാലം ചുനക്കര പഞ്ചായത്ത് അംഗമായിരുന്നു. ജന്മനാടിന്‍െറ വളര്‍ച്ചക്കുവേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചു. മുസ്ലിം ജമാഅത്തിന്‍െറ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. പാര്‍ട്ടിയിലെ വിവിധ സ്ഥാനങ്ങള്‍ കൂടാതെ കാപ്പക്സ്, ലാന്‍ഡ് ബോര്‍ഡ്, കെ.എസ്.ആര്‍.ടി.സി ഉപദേശക സമിതി അംഗമായും പ്രവര്‍ത്തിച്ചു. നിലവില്‍ താലൂക്ക് വികസനസമിതി അംഗമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.