തുറവൂര്‍: വാഹന പരിശോധന തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് പൊലീസ് പിടിച്ചുകൊണ്ടുപോയ ഗൃഹനാഥനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. സംഭവം അറിഞ്ഞത്തെിയ രാഷ്ട്രീയപാര്‍ട്ടി നേതാക്കളും പൊലീസും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഒരുമണിക്കൂറിനുശേഷം ഗൃഹനാഥനെ വിട്ടയച്ചു. കഴിഞ്ഞദിവസം രാത്രി 9.15ന് കുത്തിയതോട് എസ്.എന്‍.ഡി.പി കവലയില്‍ പഴയ റോഡില്‍നിന്നാണ് ക്ഷേത്രത്തില്‍ പോയി മടങ്ങിവരുകയായിരുന്ന കുത്തിയതോട് മഠത്തിപ്പറമ്പില്‍ ഷാജിയെ (52) വാഹനപരിശോധന തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് പൊലീസ് പിടിച്ചുകൊണ്ടുപോയത്. സംഭവമറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും മുന്‍വൈരാഗ്യത്തിന്‍െറ പേരിലാണ് ഷാജിയെ പിടിച്ചുകൊണ്ടുപോയതെന്ന് ആരോപിച്ച് സ്റ്റേഷന്‍ ഉപരോധിക്കുകയായിരുന്നു. ഒരാഴ്ച മുമ്പ് വാഹനപരിശോധന നടത്തുന്ന പൊലീസിനെ കണ്ട് ബൈക്ക് റോഡരികില്‍ വെച്ച് ഷാജി സമീപത്തെ വീട്ടില്‍ കയറി. പൊലീസ് വീട്ടില്‍ കയറി ഷാജിയെ പിടികൂടി ബൈക്കുമായി പോയിരുന്നു. ഇതേച്ചൊല്ലി ഷാജിയും പൊലീസുമായി തര്‍ക്കമുണ്ടായിരുന്നു. കോടതിയില്‍നിന്ന് പേപ്പറുമായി ചെന്നിട്ടും എസ്.ഐയില്ളെന്ന് പറഞ്ഞ് ബൈക്ക് നല്‍കിയില്ളെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഷാജി പൊലീസുമായി തര്‍ക്കിച്ചതിന്‍െറ പേരിലാണ് പുതിയ സംഭവമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. എന്നാല്‍, പൊലീസ് പറയുന്നതിങ്ങനെ: വാഹനപരിശോധനക്കിടെ ദിശ തെറ്റിച്ച് വന്ന ബൈക്ക് യാത്രക്കാരനെ തടഞ്ഞുനിര്‍ത്തുന്നതിനിടെ മദ്യലഹരിയിലത്തെിയ ഷാജി പൊലീസുമായി തര്‍ക്കിക്കുകയും എസ്.ഐയെ അസഭ്യം പറയുകയും ജോലി തടസ്സപ്പെടുത്തും ചെയ്തു. ഇതേതുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. രണ്ട് കുട്ടികളുമായി ബൈക്കില്‍ വരുകയായിരുന്ന മാതാപിതാക്കളെ പൊലീസ് തടഞ്ഞുനിര്‍ത്തിയപ്പോള്‍ ബൈക്കില്‍നിന്ന് വീഴാതിരിക്കാന്‍ കുട്ടികളെ പിടിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്ന് ഷാജി പറയുന്നു.സ്റ്റേഷനില്‍ ഡിവൈ.എസ്.പി രമേഷ്കുമാര്‍, സി.ഐ കെ.ആര്‍. മനോജ് എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ സി.പി.എം നേതാക്കളായ പി.ഡി. രമേശന്‍, എന്‍.കെ. പവിത്രന്‍, സി.എം. കുഞ്ഞിക്കോയ, ഷരീഫ്, കോണ്‍ഗ്രസ് നേതാവ് കെ. ധനേഷ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.