അമ്പലപ്പുഴ: ജന്മനാ ഉണ്ടായ തലച്ചോര്‍ വൈകല്യത്തത്തെുടര്‍ന്ന് തലയുടെ രൂപത്തിനും ഇരുകണ്ണിനും വൈരൂപ്യം ബാധിച്ച എട്ടുവയസ്സുകാരനുള്‍പ്പെടെ മൂന്നുപേരുടെ ചികിത്സക്കാവശ്യമായ ധനസമാഹരണത്തിന് ഒരു നാട് ഒരുങ്ങുന്നു. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിലെ നീര്‍ക്കുന്നം മാടവനതോപ്പില്‍ അനീഷ്-സജിത ദമ്പതികളുടെ മകന്‍ അര്‍ജുന്‍ (8), കരള്‍ രോഗത്തത്തെുടര്‍ന്ന് ഇരുവൃക്കക്കും മറ്റ് ആന്തരികാവയവങ്ങള്‍ക്കും തകരാര്‍ സംഭവിച്ച നീര്‍ക്കുന്നം പുളിപ്പറമ്പില്‍ ചന്ദ്രദാസ് (50), മൂന്ന് ബ്ളോക്കുകളത്തെുടര്‍ന്ന് ഹൃദയശസ്ത്രക്രിയക്ക് വിധേയനാകുന്ന നീര്‍ക്കുന്നം പുളിപ്പറമ്പില്‍ ആനന്ദക്കുട്ടന്‍ (50) എന്നിവരുടെ ചികിത്സക്കുവേണ്ടിയാണ് പഞ്ചായത്തിലെ തീരദേശമേഖലയിലെ ആറ് വാര്‍ഡുകളില്‍ ധനസമാഹരണം നടത്തുന്നത്. ഇവര്‍ക്കുവേണ്ടി ജൂലൈ മൂന്ന് ഞായറാഴ്ച രാവിലെ 8.30മുതല്‍ 1.30വരെ അഞ്ച് മണിക്കൂര്‍കൊണ്ട് പത്തുലക്ഷം രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. ഇതിനായി അമ്പലപ്പുഴ ബ്ളോക് പഞ്ചായത്ത് അംഗം യു.എം. കബീര്‍ ചെയര്‍മാനും ദവന്‍ പി. വണ്ടാനം ജനറല്‍ കണ്‍വീനറുമായി ഇരുപത്തഞ്ചംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. അയല്‍ക്കൂട്ടങ്ങള്‍, കുടുംബശ്രീ, പുരുഷ സ്വയംസഹായ സംഘം പ്രവറത്തകരും മറ്റ് സന്നദ്ധ സംഘടനകളിലെ പ്രവര്‍ത്തകരും ജീവകാരുണ്യയത്നത്തില്‍ അണിചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.