ആട്ടോകാസ്റ്റില്‍ പ്രമോഷന്‍ പോളിസി അട്ടിമറിച്ച് നിയമനമെന്ന് പരാതി

ചേര്‍ത്തല: ആട്ടോകാസ്റ്റില്‍ പ്രാമോഷന്‍ പോളിസി അട്ടിമറിച്ചുകൊണ്ടുള്ള നിയമനത്തിനെതിരെ ടി.യു.സി.ഐ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി, വിജിലന്‍സ് ഡയറക്ടര്‍, വ്യവസായ വകുപ്പ് മന്ത്രി, പി.എസ്.സി ചെയര്‍മാന്‍, വ്യവസായ വകുപ്പ് സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കി. കമ്പനിയില്‍ ജോലിചെയ്യുന്ന സ്ത്രീ തൊഴിലാളിയെ അസിസ്റ്റന്‍റ് ഓഫിസറായി സ്ഥാനക്കയറ്റം നല്‍കാന്‍വേണ്ടിയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സര്‍വകലാശാല ബിരുദവും ഡിപ്ളോമയും യോഗ്യത വേണ്ട സ്ഥാനത്ത് പി.ജി.ഡി.സി.എ അഡീഷനല്‍ യോഗ്യത തിരുകിക്കയറ്റിയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഒഴിവുണ്ടെങ്കില്‍ 10 ദിവസത്തിനകം പി.എസ്.സിയില്‍ അറിയിച്ചിരിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെയാണ് വഴിവിട്ട നടപടി നടക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. താല്‍പര്യമുള്ള ചില ജീവനക്കാര്‍ക്ക് ശമ്പളം കൂട്ടിക്കൊടുക്കുന്ന രീതിയും ഇവിടെയുണ്ടെന്ന് പരാതിയില്‍ പറയുന്നു. 85 കോടിയിലധികമാണ് സ്ഥാപനത്തിന്‍െറ വൈദ്യുതി ബില്ലിന്‍െറ കടം. കമ്പനിക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കിവെക്കുന്ന നടപടിക്കെതിരെ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ടി.യു.സി.ഐ ജില്ലാ സെക്രട്ടറി കെ.വി. ഉദയഭാനു ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.