ഹോട്ടലുകളില്‍ പരിശോധന തുടരുന്നു

ആലപ്പുഴ: പകര്‍ച്ചവ്യാധികള്‍ പടരുന്നത് തടയുന്നതിനായി നഗരസഭ ആരോഗ്യവിഭാഗത്തിന്‍െറ നേതൃത്വത്തില്‍ നഗരത്തില്‍ നടത്തുന്ന ഹോട്ടലുകളുടെ പരിശോധന തുടരുന്നു. കൊമ്മാടി, ആറാട്ടുവഴി, തുമ്പോളി, കളപ്പുര എന്നിവിടങ്ങളിലാണ് ചെവ്വാഴ്ച പരിശോധന നടത്തിയത്. ആകെ ഏഴ് ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. ഇതില്‍ അഞ്ചിലും പ്രശ്നങ്ങളൊന്നും കണ്ടത്തൊന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല. ബാക്കിയുള്ള രണ്ട് ചെറുകിട ഹോട്ടലുകളില്‍ നിന്നായി 2014-15 കാലാവധി രേഖപ്പെടുത്തിയ പാക്ക്ചെയ്ത ചിക്കന്‍വിഭവങ്ങളും ഭക്ഷണത്തില്‍ ചേര്‍ക്കാനായി കരുതിവെച്ചിരുന്ന ഫ്ളേവറുകളും പിടിച്ചെടുത്തു. ഇതിന് നാലുവര്‍ഷത്തോളം പഴക്കമുണ്ട്. ഈ രണ്ട് ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി 2500 രൂപ പിഴയും ചുമത്തി. ഹോട്ടലുകള്‍ കൂടാതെ കൈചൂണ്ടിമുക്കിലുള്ള മത്സ്യ മാര്‍ക്കറ്റിലും സംഘം പരിശോധന നടത്തി. ഇവിടെനിന്ന് 25 കിലോ ചീഞ്ഞ മത്തി പിടികൂടി. ആറാട്ടുവഴിയില്‍നിന്ന് ഇറച്ചി വില്‍പന സ്റ്റാളില്‍ നിന്നും തട്ടുകടയില്‍ നിന്നുമായി ഒന്നരകിലോയോളം വരുന്ന പ്ളാസ്റ്റിക്കും പിടിച്ചെടുത്തു. ഓടയിലേക്ക് അറവുമാലിന്യം തള്ളിയ ആറാട്ടുവഴിയിലെ ഇറച്ചിവില്‍പന കേന്ദ്രത്തിന് അധികൃതര്‍ നോട്ടീസ് നല്‍കി. ഇത് വീണ്ടും ആവര്‍ത്തിച്ചാല്‍ അടച്ചുപൂട്ടുമെന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിട്ടുണ്ട്. നഗരസഭാ ഹെല്‍ത്ത് ഓഫിസര്‍ റാബിയ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആലീസ് ജോസി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ രവി ശിവകുമാര്‍, പ്രസാദ്, അനിക്കുട്ടന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.