ചെങ്ങന്നൂര്‍: വിജിലന്‍സ് അന്വേഷണം നേരിടുന്ന ആര്‍.ഡി.ഒയെ ഡെപ്യൂട്ടി കലക്ടറായി നിയമിച്ച നടപടി വിവാദമാകുന്നു. മുമ്പ് ചെങ്ങന്നൂര്‍ ആര്‍.ഡി.ഒ ആയിരുന്ന ജി. രമാദേവിയെയാണ് ആലപ്പുഴ ജില്ലാ ഡെപ്യൂട്ടി കലക്ടറായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരെ ഇടതുപക്ഷ മുന്നണിയില്‍തന്നെ പ്രതിഷേധം ശക്തമായി. റവന്യൂ നിയമങ്ങളും ഉത്തരവുകളും കാറ്റില്‍പറത്തി ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്താനും കുന്നുകള്‍ ഇടിച്ചുനിരത്താനും വിവാദ ഉത്തരവുകള്‍ പുറപ്പെടുവിച്ചതിന് ജി. രമാദേവിക്കെതിരെ നിരവധി പരാതികളും ഒന്നിലേറെ വിജിലന്‍സ് അന്വേഷണവും നടക്കുന്നതിനിടെയാണ് ഡെപ്യൂട്ടി കലക്ടറായി നിയമിച്ച സര്‍ക്കാര്‍ ഉത്തരവ്. ചെങ്ങന്നൂരില്‍ അര്‍.ഡി.ഒ ആയിരുന്ന കാലത്ത് നെല്‍വയല്‍-തണ്ണീര്‍ത്തട നിയമവും കലക്ടറുടെ ഉത്തരവും മറികടന്ന് 10 അടി താഴ്ചയുള്ള നെല്‍വയല്‍ മണ്ണിട്ട് ഉയര്‍ത്താന്‍ ഉത്തരവിട്ടത് വിവാദമായിരുന്നു. മാത്രമല്ല, ഇത്തരത്തിലെ 73 അനധികൃത ഉത്തരവുകള്‍ ഇവര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ആര്‍.ഡി.ഒയുടെ ഈ നടപടി അധികാര ദുര്‍വിനിയോഗമാണെന്ന് ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവര്‍ത്തകരും കര്‍ഷകരും കൃഷിമന്ത്രി, റവന്യൂമന്ത്രി, വിജിലന്‍സ് ഡയറക്ടര്‍, വിജിലന്‍സ് എസ്.പി, കലക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ വിവിധ ഏജന്‍സികള്‍ അന്വേഷണം നടത്തുകയാണ്. ഭൂമി ഇല്ലാത്തവര്‍ക്ക് ഗ്രാമപഞ്ചായത്തിലും നഗരസഭയിലും നിശ്ചിത അളവ് നെല്‍വയല്‍ നികത്തി വീടുവെക്കാന്‍ കലക്ടര്‍ക്കോ ഡെപ്യൂട്ടി കലക്ടര്‍ക്കോ ഉത്തരവ് നല്‍കാം. എന്നാല്‍, ഇതിന് വിരുദ്ധമായി ഡാറ്റ ബാങ്കില്‍ ഉള്‍പ്പെട്ട നെല്‍വയല്‍ നികത്തുന്നതിന് ജി. രമാദേവി വഴിവിട്ട് അനുമതി നല്‍കിയിരുന്നു. മാത്രമല്ല, 10 സെന്‍റില്‍ കൂടുതല്‍ നെല്‍വയല്‍ നികത്തണമെങ്കില്‍ മന്ത്രിസഭയുടെ പ്രത്യേക അനുമതി ആവശ്യമാണെന്നിരിക്കെ ചെറിയനാട് ഗ്രാമപഞ്ചായത്തില്‍ നബാര്‍ഡിന്‍െറ 1.15 കോടി സാമ്പത്തിക സഹായത്തോടെ കൃഷി നടത്തിയിരുന്ന നിലം നികത്താനും ഇവര്‍ ഉത്തരവിട്ടു. ഡാറ്റ ബാങ്കില്‍ ഉള്‍പ്പെട്ട നിലങ്ങളും തണ്ണീര്‍ത്തടങ്ങളും പരിവര്‍ത്തനം നടത്തുന്നതിന് 2008ലെ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരമാണ് ഉത്തരവ് നല്‍കേണ്ടത്. എന്നാല്‍, ഈ നിയമം മറികടക്കുന്നതിന് രമാദേവി 1967ലെ കേരള ഭൂവിനിയോഗ നിയമപ്രകാരമാണ് എല്ലാ ഉത്തരവും പുറപ്പെടുവിച്ചിട്ടുള്ളതെന്നും ഇവര്‍ക്കെതിരെ അന്വേഷണം നടത്തുന്ന വിജിലന്‍സ് സംഘം കണ്ടത്തെിയിട്ടുണ്ട്. രമാദേവിയെ ഡെപ്യൂട്ടി കലക്ടറായി നിയമിച്ച നടപടിയില്‍ പ്രതിഷേധിച്ച് വകുപ്പുമന്ത്രിക്കും സി.പി.എം, സി.പി.ഐ ജില്ലാ നേതൃത്വത്തിനും ഇടതുപക്ഷ പ്രവര്‍ത്തകര്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.