വൈപ്പിന്‍: ഭാര്യയും മക്കളും ഉപേക്ഷിച്ച ചെറായി സ്വദേശിയായ വയോധികനെ വൃദ്ധസദനം നടത്തിപ്പുകാരായ ദമ്പതികള്‍ ഏറ്റെടുത്തു. തുടര്‍ന്ന് ചെറായി പൊന്നച്ചുപറമ്പില്‍ വില്‍സണിനെ ബന്ധുക്കളും പൊതുപ്രവര്‍ത്തകരും ചേര്‍ന്ന് പറവൂരിലെ ചേന്ദമംഗലത്തെ വൃദ്ധസദനത്തിലേക്ക് യാത്രയാക്കി. സദനം നടത്തിപ്പുകാരനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ തിലകനും ഭാര്യയും പൊതുപ്രവര്‍ത്തകനായ ശ്രീവിലാസനും ചേര്‍ന്ന് വില്‍സണ്‍ ഇപ്പോള്‍ താമസിക്കുന്ന മാതാവിന്‍െറ വക ഭൂമിയിലെ രണ്ട് സെന്‍റ് കൂരയില്‍നിന്ന് കൂട്ടിക്കൊണ്ടുപോയി. മത്സ്യക്കച്ചവടക്കാരനായിരുന്ന വില്‍സണ്‍ മുറപ്പെണ്ണിനെയാണ് വിവാഹം കഴിച്ചത്. ഇതില്‍ രണ്ട് ആണ്‍മക്കളടക്കം മൂന്ന് മക്കളാണുള്ളത്. നല്ല രീതിയില്‍ വിദ്യാഭ്യാസം നല്‍കി തൊഴില്‍ ചെയ്ത് ജീവിക്കാനുള്ള നിലയില്‍ ആക്കി. ഇതിനിടെ മദ്യപാനത്തിന് അടിമയായി. ഒടുവില്‍ ഭാര്യയും മക്കളും കണ്ണൂര്‍ ജില്ലയിലേക്ക് താമസം മാറ്റി. പിന്നീട് വില്‍സണ്‍ മാതാവിന്‍െറ വക ഒരു ചെറിയ കുടിലിലാണ് താമസിച്ചിരുന്നത്. തനിച്ചുള്ള ജീവിതം ഇയാളെ രോഗാവസ്ഥയിലാക്കി. നോക്കാന്‍ ആരുമില്ലാതെ വന്നപ്പോള്‍ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ഇയാളെ കണ്ണൂരില്‍ ഭാര്യയും മക്കളും താമസിക്കുന്ന വീട്ടില്‍ എത്തിച്ചു. എന്നാല്‍, ഇയാളെ അവര്‍ സ്വീകരിക്കാന്‍ തയാറായില്ല. മറ്റൊരു വഴിയും കാണാതിരുന്നപ്പോഴാണ് സദനം നടത്തിപ്പുകാരായ ദമ്പതികള്‍ രംഗത്തുവന്നത്. ഇയാളുടെ ഇഷ്ടപ്രകാരമാണ് പറവൂത്തറയിലെ പഞ്ചമി വൃദ്ധസദനത്തിലേക്ക് യാത്രയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.