ഐസൊലേഷന്‍ വാര്‍ഡ് ശിലാസ്ഥാപനം: സി.പി.എം ജനപ്രതിനിധികള്‍ വിട്ടുനിന്നു

മാവേലിക്കര: ജില്ലാ ആശുപത്രി ഐസൊലേഷന്‍ വാര്‍ഡ് ശിലാസ്ഥാപന ചടങ്ങില്‍നിന്ന് സി.പി.എം ജനപ്രതിനിധികള്‍ വിട്ടുനിന്നു. കൊടിക്കുന്നില്‍ സുരേഷ് എം.പി ഉദ്ഘാടകനും ആര്‍. രാജേഷ് എം.എല്‍.എ അധ്യക്ഷനുമായിട്ടാണ് മാവേലിക്കര നഗരസഭ പുറത്തിറക്കിയ നോട്ടീസിലുള്ളത്. ബുധനാഴ്ച രാവിലെ നടന്ന ചടങ്ങില്‍നിന്നും നോട്ടീസില്‍ പേരുണ്ടായിരുന്ന ആര്‍. രാജേഷ് എം.എല്‍.എ നഗരസഭ ചെയര്‍പേഴ്സണ്‍ ലീല അഭിലാഷ്, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. രഘുപ്രസാദ്, ജില്ലാ പഞ്ചായത്തംഗം ജേക്കബ് ഉമ്മന്‍ എന്നിവര്‍ക്കൊപ്പം എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരും വിട്ടുനില്‍ക്കുകയായിരുന്നു. വികസന പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തുന്ന നിലപാടാണ് സി.പി.എം സ്വീകരിക്കുന്നതെന്ന് നഗരസഭയിലെ ബി.ജെ.പി-യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. വികസന പ്രശ്നത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ളെന്നും എല്ലാവരെയും സഹകരിപ്പിച്ച് ഉദ്ഘാടനം നടത്തണമെന്നും ഉദ്ഘാടന പ്രസംഗത്തിനിടെ കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു. എന്നാല്‍, ജില്ലാ പഞ്ചായത്തിന്‍െറ അധീനതയിലുള്ള ജില്ലാ ആശുപത്രിയില്‍ നടക്കുന്ന ചടങ്ങ് അറിയിച്ചിട്ടില്ളെന്നും അതിനാല്‍ ഉദ്ഘാടനം മാറ്റിവെക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഫോണില്‍ വിളിച്ച് അറിയിച്ചതിനത്തെുടര്‍ന്ന് നഗരസഭ സെക്രട്ടറിയോട് പരിപാടി മാറ്റിവെക്കാന്‍ നിര്‍ദേശിച്ചിരുന്നതായി ചെയര്‍പേഴ്സണ്‍ ലീലാ അഭിലാഷ് പറഞ്ഞു. നഗരസഭ സെക്രട്ടറിയെ നടത്തിപ്പിന് ചുമതലയേല്‍പ്പിച്ചപ്പോള്‍ സ്ഥലം സംബന്ധിച്ച അനുമതിയും കലക്ടര്‍ വാങ്ങി നല്‍കണമായിരുന്നെന്നും പരാതികളില്ലാതെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ചടങ്ങ് മാറ്റിവെക്കാന്‍ നിര്‍ദേശിച്ചതെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു. ചടങ്ങില്‍ ബ്ളോക് കോണ്‍ഗ്രസ് പ്രസിഡന്‍റും കൗണ്‍സിലറുമായ കെ. ഗോപന്‍ അധ്യക്ഷത വഹിച്ചു. ആര്‍.എം.ഒ അരുണ്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വിജയമ്മ ഉണ്ണികൃഷ്ണന്‍, കൗണ്‍സിലര്‍ എസ്. രാജേഷ്, നഗരസഭ സെക്രട്ടറി എന്‍.കെ. കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.