ഹരിപ്പാട്: കായംകുളം താപനിലയത്തിന്‍െറ തെക്കേ ബ്ളോക്കില്‍ അനധികൃത മണല്‍ വാരല്‍ വ്യാപകം. പ്രദേശവാസികളുടെ സൈ്വരജീവിതത്തിന് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന മണല്‍ മാഫിയയുടെ പ്രവര്‍ത്തനം തടയണമെന്ന് ആവശ്യപ്പെട്ട് പരാതിനല്‍കിയെങ്കിലും നടപടിയില്ളെന്ന് നാട്ടുകാര്‍ പറയുന്നു. എന്‍.ടി.പി.സി പ്ളാന്‍റ് നിര്‍മിക്കാനായി ഏറ്റെടുത്ത 1200 ഏക്കറില്‍ 800 ഏക്കറാണ് പ്ളാന്‍റ് സ്ഥാപിക്കാനായി ഉപയോഗിച്ചത്. ശേഷിക്കുന്ന 400 ഏക്കര്‍ ഭൂമിയും ഇതോടുചേര്‍ന്നുകിടക്കുന്ന കായലില്‍നിന്നുമാണ് ദിവസേന ലോഡുകണക്കിന് മണല്‍ കടത്തുന്നത്. മണല്‍ വാരല്‍ ശ്രദ്ധയില്‍പെട്ടിട്ടും പ്ളാന്‍റ് അധികൃതരോ പ്ളാന്‍റിന് സംരക്ഷണം ഒരുക്കുന്ന സി.ഐ.എസ്.എഫ്.ഒ നടപടി സ്വീകരിക്കുന്നില്ളെന്നാണ് പരാതി. സ്പീഡ് ബോട്ട് അടക്കമുള്ള സംവിധാനങ്ങള്‍ ഉണ്ടെങ്കിലും ഇതൊന്നും ഉപയോഗിച്ച് പരിശോധന നടത്താന്‍ തയാറാകുന്നില്ല. നാട്ടുകാരുടെ നിരന്തര പരാതിയുണ്ടായിട്ടും അധികൃതരുടെ മൗനത്തിനുപിന്നില്‍ രാഷ്ട്രീയ-ഉദ്യോഗസ്ഥ തലത്തിലെ അവിഹിത കൂട്ടുകെട്ടാണെന്നും പറയുന്നു. രാപകല്‍ വ്യത്യാസമില്ലാതെ വള്ളങ്ങളില്‍ പൊതുമുതല്‍ കൊള്ളയടിക്കുകയാണ്. വെട്ടത്തുകടവ്, കനകക്കുന്ന് കവിഞ്ചേരി ചിറ, ആറാട്ടുപുഴ എന്നിവിടങ്ങളാണ് മണല്‍ കടത്തിന്‍െറ പ്രധാന കേന്ദ്രങ്ങളെന്നും യന്ത്രം ഘടിപ്പിച്ച വള്ളങ്ങളില്‍ ശേഖരിക്കുന്ന മണല്‍ കനകക്കുന്ന് ജെട്ടിക്ക് തെക്ക് കായല്‍തീരത്ത് ശേഖരിച്ച് മിനിലോറിയില്‍ കയറ്റി വന്‍തുകക്ക് വില്‍പന നടത്തുകയാണെന്നും പറഞ്ഞു. വന്‍ പാരിസ്ഥിതിക പ്രത്യാഘാതമാണ് മണല്‍ കടത്ത് കാരണം പ്രദേശത്ത് ഉണ്ടാകുന്നത്. ഇവിടെയുണ്ടായിരുന്ന കണ്ടല്‍ക്കാടുകള്‍ പൂര്‍ണമായും നശിച്ചു. മത്സ്യസമ്പത്ത് ഗണ്യമായി കുറയുന്നതുമൂലം ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗവും പ്രതിസന്ധിയിലായി. മണ്ണെടുപ്പ് കരപ്രദേശം ഇടിഞ്ഞുതാഴാനും കാരണമായിട്ടുണ്ട്. നെല്ലും തെങ്ങും വാഴയും പച്ചക്കറികളും യഥേഷ്ടം കൃഷിചെയ്തിരുന്ന ഭൂമിയാണ് എന്‍.ടി.പി.സി ഏറ്റെടുത്തത്. എന്‍.ടി.പി.സി പ്ളാന്‍റിന്‍െറ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ എന്ന് നടക്കുമെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തില്‍ ഉപയോഗിക്കാതെ കിടക്കുന്ന 400 ഏക്കര്‍ സ്ഥലം ഹ്രസ്വകാല കൃഷിക്കായി കരാറടിസ്ഥാനത്തില്‍ വിട്ടുനല്‍കണമെന്ന ആവശ്യം ശക്തമാണ്. ഇതെല്ലാം കാണിച്ച് കലക്ടര്‍ക്ക് നിവേദനം നല്‍കി കാത്തിരിക്കുകയാണ് നാട്ടുകാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.