ഹരിപ്പാട്: ആലപ്പുഴയില്‍ പുതിയ മെഡിക്കല്‍ കോളജുകൂടി വരുന്നതിനെ അട്ടിമറിക്കുന്നത് നീതീകരിക്കാനാകില്ളെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സ്വന്തം മണ്ഡലത്തില്‍ ഒരു പൊതു കക്കൂസുപോലും പണിയാത്തവരാണ് ഇവിടത്തെ വികസനത്തെ എതിര്‍ക്കുന്നത്. ചിലരെല്ലാം മെഡിക്കല്‍ കോളജിനും തനിക്കുമെതിരെ രാവിലെമുതല്‍ ചാനലുകളില്‍ കയറിയിറങ്ങി ചര്‍ച്ചനടത്തുകയാണ്. ഇവര്‍ സര്‍ക്കാര്‍ ഓര്‍ഡര്‍ വായിച്ചുനോക്കണം. ഇങ്ങനെ സത്യമല്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ചാനലുകള്‍ ജനങ്ങളോട് മാപ്പുപറയണമെന്നും രമേശ് ചെന്നിതതല ആവശ്യപ്പെട്ടു. ഹരിപ്പാട്ട് നല്‍കിയ സ്വീകരണസമ്മേളനത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എം. മുരളി സമ്മേളനം ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ അനില്‍ ബി. കളത്തില്‍ അധ്യക്ഷത വഹിച്ചു. തീപ്പെട്ടിക്കൂടിന്‍െറ മുകളില്‍ ഉത്തരവ് എഴുതി കോഓപറേറ്റിവ് മെഡിക്കല്‍ കോളജില്‍ നിയമനം നടത്തിയവരാണ് ഹരിപ്പാട് മെഡിക്കല്‍ കോളജ് വിഷയത്തില്‍ അഴിമതി നടന്നുവെന്ന് പറയുന്നതെന്ന് യോഗത്തില്‍ സംസാരിച്ച കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.എം. ലിജു കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.