കാല്‍ നൂറ്റാണ്ട് പഴക്കമുള്ള ഓട്ടോ സ്റ്റാന്‍ഡിനെതിരെ പരാതി

ചെങ്ങന്നൂര്‍: കാല്‍ നൂറ്റാണ്ടിലധികം പഴക്കമുള്ള ഓട്ടോറിക്ഷ സ്റ്റാന്‍ഡ് നിയമവിധേയമല്ളെന്നും ഉടന്‍ നിര്‍ത്തലാക്കണമെന്നും ആവശ്യപ്പെട്ട് സ്വകാര്യവ്യക്തി പൊലീസില്‍ പരാതി നല്‍കിയതോടെ ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ പ്രതിസന്ധിയിലായി. എം.സി റോഡില്‍ മുളക്കുഴ പഞ്ചായത്ത് ജങ്ഷനിലെ ഓട്ടോറിക്ഷ സ്റ്റാന്‍ഡാണ് നിയമവിരുദ്ധമെന്നുകാണിച്ച് ഒരാള്‍ പരാതി നല്‍കിയത്. ഇതിനെ അനുകൂലിച്ച് പൊലീസ് പീഡനം തുടങ്ങിയതോടെ ഡ്രൈവര്‍മാര്‍ ചൊവ്വാഴ്ച മുതല്‍ സവാരി ഉപേക്ഷിച്ച് പ്രതിഷേധം ആരംഭിക്കുകയായിരുന്നു. സ്റ്റാന്‍ഡിനെതിരെ പരാതികളുടെ പ്രവാഹം തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലധികമായെങ്കിലും പൊലീസ് നടപടികള്‍ കര്‍ശനമാക്കിയത് ഇപ്പോഴാണ്. ഇതോടെയാണ് ഡ്രൈവര്‍മാരും പ്രതിഷേധം ശക്തമാക്കിയത്. ബുധനാഴ്ച മുതല്‍ പൂര്‍ണമായും സമരരംഗത്ത് സജീവമാകുമെന്നും അറസ്റ്റ് വരിക്കാന്‍ തയാറാണെന്നും ഡ്രൈവര്‍മാര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.