വടുതല: അരൂക്കുറ്റിയില്‍ കൈതപ്പുഴക്കായല്‍തീരത്ത് കണ്ടല്‍ക്കാടുകള്‍ വെട്ടിനിരത്തി നിലം നികത്തുന്നു. ഒന്നര ഏക്കറോളം നിലമാണ് പതിമൂന്നാം വാര്‍ഡില്‍ പാദുവാപുരം പള്ളിക്ക് സമീപം നികത്തുന്നത്. ഇവിടെയുണ്ടായിരുന്ന കണ്ടല്‍ക്കാട്ടുകള്‍ പൂര്‍ണമായും നശിപ്പിച്ചശേഷമാണ് നിലം നികത്തുന്നത്. മോട്ടോര്‍ ഉപയോഗിച്ച് കായലിലെ മണ്ണെടുത്താണ് നികത്തുന്നത്. രാത്രി വലിയ വള്ളങ്ങളില്‍ മണ്ണ് കൊണ്ടുവന്നും നികത്തുന്നുണ്ടെന്ന് പറയുന്നു. കണ്ടല്‍ക്കാടുകള്‍ നശിപ്പിച്ച് നിലം നികത്തല്‍ ആരംഭിച്ചതോടെ പ്രതിഷേധവുമായി രംഗത്തുവന്നവരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു. പാര്‍ട്ടിക്കാരുടെ ഒത്താശയോടെയാണ് നിലം നികത്തുന്നതെന്നും ആരോപണമുണ്ട്. ബന്ധപ്പെട്ടവര്‍ നിയമലംഘനം കണ്ടില്ളെന്നുനടിക്കുകയാണ്. പ്രദേശവാസികള്‍ പലതവണ അറിയിച്ചിട്ടും നടപടിയില്ല. അരൂക്കുറ്റി വില്ളേജ് ഓഫിസിന്‍െറ മൂക്കിനുതാഴെ നടക്കുന്ന പ്രവൃത്തി തടയാന്‍ വില്ളേജ് ഉദ്യോഗസ്ഥരും രംഗത്തുവന്നില്ല. കണ്ടല്‍ക്കാടുകള്‍ വെട്ടി നിലം നികത്തിയതിലൂടെ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമായി. അരൂക്കുറ്റിയുടെയും വടുതലയുടെയും മറ്റ് പ്രദേശങ്ങളിലും നിലം നികത്തല്‍ വ്യാപകമാണ്. സ്റ്റോപ് മെമ്മോ അവഗണിച്ചും നികത്തല്‍ തുടരുന്നു. ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.