മാന്നാര്‍: പമ്പാ നദിയിലെ മാന്നാര്‍ മുല്ലശ്ശേരിക്കടവ് നവീകരിക്കണമെന്ന ആവശ്യം ശക്തമായി. ഈ ആവശ്യം ഉന്നയിച്ച് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ച് എം.പിക്കും എം.എല്‍.എക്കും ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ക്കും നിവേദനം നല്‍കി. നാടിന്‍െറ സാംസ്കാരികവും ചരിത്രപരവുമായ പ്രാധാന്യം ഉള്‍ക്കൊള്ളുന്ന കടവ് ഇപ്പോള്‍ കാടുപിടിച്ചിരിക്കുകയാണ്. മാന്നാറിലെ പ്രമുഖ അഞ്ച് ക്ഷേത്രങ്ങളിലെ ആറാട്ടു കടവുകൂടിയായിരുന്നു ഇത്. എന്നാല്‍, കടവ് മലിനപ്പെട്ട് ആര്‍ക്കും ഇറങ്ങാന്‍ കഴിയാത്ത സ്ഥിതിയായി. കടവിന്‍െറ ഭാഗത്തേക്ക് ഒഴുകി വരുന്ന ജലസേചന വകുപ്പിന്‍െറ അധീനതയിലുള്ള തോട്ടിലെ മലിന ജലം കടവിനെ ദുര്‍ഗന്ധപൂരിതമാക്കി. പഞ്ചായത്തിലെ മൂന്ന്, നാല്, അഞ്ച് വാര്‍ഡുകളിലൂടെ കടന്നുപോകുന്ന തോട്ടിലേക്ക് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് പതിവാണ്. അവ ചീഞ്ഞ് ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ പരിസരവാസികള്‍ക്ക് ആരോഗ്യപ്രയാസങ്ങളുമുണ്ട്. ഇഴ ജന്തുക്കളുടെ ആവാസ കേന്ദ്രം കൂടിയായി കടവ് മാറി. കുറ്റിക്കാടുകള്‍ നിറഞ്ഞതാണ് കാരണം. ഈ സാഹചര്യത്തില്‍ തോട് നവീകരിച്ച് പഴയ പ്രതാപത്തിലേക്ക് എത്തിക്കാന്‍ കല്‍പടവുകള്‍ കെട്ടി സംരക്ഷിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ വേണമെന്നാണ് ആക്ഷന്‍കൗണ്‍സിലിന്‍െറ ആവശ്യം. ഷാജി മാനാംപടവില്‍, കെവിന്‍ കെന്നഡി, ഷിബു സേവ്യര്‍ എന്നിവരാണ് ആക്ഷന്‍കൗണ്‍സിലിന്‍െറ ഭാരവാഹികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.