കളിസ്ഥലവും പൂന്തോട്ടവും ഈ കുരുന്നുകള്‍ക്ക് ചിത്രങ്ങളില്‍ മാത്രം

വടുതല: കളിസ്ഥലവും പൂന്തോട്ടവും വര്‍ഷങ്ങളായി അവര്‍ ചിത്രങ്ങളില്‍ മാത്രം കാണുന്നു. അരൂക്കുറ്റി പഞ്ചായത്തിലെ 113ാം നമ്പര്‍ അങ്കണവാടിയിലെ കുരുന്നുകള്‍ക്കാണ് ഈ ദുര്‍വിധി. അങ്കണവാടിക്ക് ലഭിച്ച ഭൂമി തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. അങ്കണവാടിക്ക് സ്വകാര്യ വ്യക്തി നല്‍കിയ മുന്നര സെന്‍റ് സ്ഥലം കൈയേറി ക്ളബിന്‍െറ പേരില്‍ ഷെഡ് കെട്ടിയിരിക്കുകയാണ്. ഭൂമി കൈയേറിതിനെതിരെ അരൂക്കുറ്റിയില്‍ പ്രതിഷേധം ശക്തമായിട്ടും ഷെഡ് പെളിച്ചുമാറ്റാന്‍ ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ല. വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന അങ്കണവാടി ഓടുകൊണ്ട് നിര്‍മിച്ച ഒറ്റമുറി കടയിലാണ്. കുട്ടികള്‍ക്കായി ശുചിമുറി സൗകര്യം പോലും ഇവിടില്ല. കളിയുപകരണങ്ങള്‍ സ്ഥലപരിമിതി മൂലം പുറത്തെടുക്കാതെ വെച്ചിരിക്കുകയുമാണ്. മഴയത്ത് കെട്ടിടം ചോര്‍ന്ന് വെള്ളം മുറിക്കകത്ത് കയറും. ഇതെല്ലാം കണ്ട പ്രദേശവാസിയുടെ ഉദാര മന$സ്ഥിതി മൂലമാണ് സ്ഥലം അനുവദിച്ചത്. പഞ്ചായത്തിലും പൊലീസ് സ്റ്റേഷനിലും നടന്ന ചര്‍ച്ചയില്‍ കൈയേറ്റക്കാരില്‍നിന്ന് ഭൂമി അങ്കണവാടിക്ക് തിരിച്ചുകിട്ടുമെന്നാണ് പ്രതീക്ഷ. ഷെഡ് സ്ഥാപിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞു. ആധുനിക രീതിയില്‍ അങ്കണവാടി നിര്‍മിക്കണമെന്നാണ് പഞ്ചായത്ത് ആഗ്രഹിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധവുമായി യൂത്ത്കോണ്‍ഗ്രസും, വെല്‍ഫെയര്‍പാര്‍ട്ടിയും സാമൂഹിക പ്രവര്‍ത്തകരും രംഗത്തത്തെി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.