യുവാവിനെ ആളുമാറി പൊലീസ് മര്‍ദിച്ചതായി പരാതി

മണ്ണഞ്ചേരി: വീട്ടുകാര്‍ നോക്കിനില്‍ക്കെ യുവാവിനെ ആളുമാറി പൊലീസ് മര്‍ദിച്ചതായി പരാതി. മണ്ണഞ്ചേരി പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ കുപ്പെഴം ഊരാളിവെളി വീട്ടില്‍ സാദീഖിനാണ് (30) മര്‍ദനമേറ്റത്. മുഖത്തും കൈക്കും പരിക്കേറ്റ സാദിഖിനെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. വീടിന്‍െറ മുറ്റത്തുനിന്ന സാദിഖിനെ ഒരു കാരണവുമില്ലാതെ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന്‍ മര്‍ദിക്കുകയായിരുന്നു. ഇതുവഴി ഒരാള്‍ പോകുന്നത് കണ്ടോ എന്ന്ചോദിച്ചു കണ്ടില്ലായെന്ന് മറുപടി പറഞ്ഞപ്പോള്‍ എന്നാല്‍, നീ തന്നെയാണ് ആളെന്ന് പറഞ്ഞാണ് മര്‍ദിച്ചതത്രേ. പിന്നാലെയത്തെിയ എസ്.ഐ ഇയാള്‍ നിരപരാധിയാണെന്നും ഉപദ്രവിക്കേണ്ടായെന്ന് പറഞ്ഞപ്പോഴും പൊലീസുകാരന്‍ മര്‍ദനം അവസാനിപ്പിക്കാന്‍ കൂട്ടാക്കിയില്ലായെന്ന് സാദിഖ് പറയുന്നു. അകാരണമായി മര്‍ദിച്ച പൊലീസുകാരനെതിരെ ജില്ലാ പൊലീസ് ചീഫിന് പരാതി നല്‍കുമെന്ന് സാദീഖിന്‍െറ ബന്ധുക്കള്‍ പറഞ്ഞു. ആലപ്പുഴ കോടതിക്ക് തെക്ക് വശം‘ഫ്രീഡംമെന്‍സ് വെയര്‍’ എന്ന സ്ഥാപനം നടത്തിവരുകയായിരുന്നു സാദിഖ്. നോമ്പ് തുറക്കുന്നതിനായി വീട്ടിലത്തെിയതായിരുന്നു. വൈകീട്ട് സ്കൂള്‍ ജങ്ഷനില്‍ ഒരു കൂട്ടം യുവാക്കള്‍ തമ്മില്‍ അടിപിടി നടന്നിരുന്നു. അതിലുള്ള ഒരാളാണ് ഇങ്ങോട്ട് ഓടിപ്പോന്നതെന്നും അയാളാണെന്ന് സംശയിച്ച് സാദിഖിനെ മര്‍ദിച്ചതെന്നുമാണ് പൊലീസ് ഭാഷ്യം. നിരപരാധിയായ യുവാവിനെ ഒരു കാരണവുമില്ലാതെ വീട്ടില്‍ കയറി മര്‍ദിച്ച പൊലീസുകാരനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി, മുസ്ലിം ലീഗ്, കോണ്‍ഗ്രസ് പഞ്ചായത്ത് കമ്മിറ്റികള്‍ ആവശ്യപ്പെട്ടു. അന്വേഷണം നടത്തി പൊലീസുകാരനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എസ്.ഐ രാജന്‍ബാബു പറഞ്ഞു. സംഭവമറിഞ്ഞ് നൂറുകണക്കിന് പേര്‍ മണ്ണന്‍ചേരി പൊലീസ് സ്റ്റേഷന്‍ പരിസരത്ത് തടിച്ചു കൂടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.