നടവഴി പോലുമില്ലാതെ കുടുംബങ്ങള്‍

കുട്ടനാട്: നടക്കാന്‍ വഴിയില്ലാതെ ബുദ്ധിമുട്ടുകയാണ് പള്ളാത്തുരുത്തി കന്നിട്ട ജെട്ടിക്ക് സമീപത്തെ അറുപതില്‍ തറ ഭാഗത്ത് താമസിക്കുന്ന കുടുംബങ്ങള്‍. കുട്ടനാടിന്‍െറ അതിര്‍ത്തി പ്രദേശവും ആലപ്പുഴ നഗരസഭയില്‍ ഉള്‍പ്പെട്ട വാര്‍ഡുമായ പള്ളാത്തുരുത്തിയിലെ ഈ ഭാഗത്തെ നടവഴി ദുരിതത്തിന് കാലപ്പഴക്കം ഉണ്ടെങ്കിലും ഒരു നടപടിയുമില്ലാത്ത സ്ഥിതിയാണ്. പള്ളാത്തുരുത്തി പാലത്തിനും പൊലീസ് എയ്ഡ് പോസ്റ്റിനും ഇടയിലുള്ള അറുപതില്‍ തറ ഭാഗത്ത് രണ്ടോ മൂന്നോ കുടുംബങ്ങള്‍ മാത്രമാണ് താമസിക്കുന്നത്. വടക്ക് ഭാഗത്തുള്ളവര്‍ പള്ളാത്തുരുത്തി പാലത്തിന് സമീപത്ത് കൂടി നഗരത്തില്‍ എത്തുമ്പോള്‍ തെക്ക് ഭാഗത്തുള്ളവര്‍ ചുങ്കം റോഡിനെയും ആശ്രയിക്കാന്‍ നല്ല നടപ്പാതയുണ്ട് എന്നാല്‍, ഇതിനിടയില്‍ താമസിക്കുന്നവരാണ് വെട്ടിലായിരിക്കുന്നത്. തകര്‍ന്നു കിടക്കുന്ന വരമ്പു വഴി കാടുപിടിച്ച സ്ഥിതിയിലാണ്.ഇവിടെ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന കല്‍തിട്ടകള്‍ നന്നാക്കിയാല്‍ ഈ കുടുംബങ്ങളുടെ വഴി പ്രശ്നം ഇല്ലാതാക്കാം. തൊട്ടടുത്ത കന്നിട്ട പാടത്ത് കൃഷിക്കായി വരമ്പത്ത് കട്ടയിറക്കുന്നതോടെ ഇവിടെയുള്ളവര്‍ക്ക് പുറത്ത് ഇറങ്ങാന്‍ കഴിയാത്ത സ്ഥിതിയാകും. പ്രദേശം കാടുപിടിച്ച് കിടക്കുന്നതിനാല്‍ സാമൂഹിക വിരുദ്ധരുടെ ശല്യവും ഉണ്ടെന്നാണ് നാട്ടുകാരുടെ പരാതി. നടവഴി ദുരിതം പേറുന്നവര്‍ എണ്ണത്തില്‍ കുറവായതിനാല്‍ വഴിയൊരുക്കാന്‍ ജനപ്രതിനിധികള്‍ തയാറാകുന്നില്ളെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.