മാവേലിക്കര: ചെട്ടികുളങ്ങരയില്‍ പരമ്പരാഗത വിരിപ്പുനിലങ്ങള്‍ വന്‍തോതില്‍ നികത്തുന്നു. ചെട്ടികുങ്ങര കുംഭഭരണി മഹോത്സവത്തിന്‍െറ ഭാഗമായി എള്ള്, നെല്ല് എന്നിവ കൃഷിചെയ്യുന്ന ഏക്കറുകണക്കിന് കൃഷിയിടങ്ങളാണ് നികത്തപ്പെട്ടത്. എള്ളെണ്ണയുടെ വന്‍തോതിലുള്ള ഉല്‍പാദനമായിരുന്നു ഒരുകാലഘട്ടത്തില്‍ ചെട്ടികുളങ്ങരയില്‍ നടന്നിരുന്നത്. എന്നാല്‍, കാലക്രമേണ ഈ കൃഷി കുംഭഭരണി മഹോത്സവത്തിന്‍െറ ആവശ്യങ്ങള്‍ക്ക് മാത്രം ചുരുങ്ങുകയായിരുന്നു. കെട്ടുകാഴ്ചകളുടെ സഞ്ചാരപാതയില്‍ എള്ള് വിളഞ്ഞുനില്‍ക്കുന്ന പാടശേഖരങ്ങളായിരുന്നു ഏറെയും. എള്ളുചെടി തടിച്ചാടുകള്‍ക്കിടയില്‍ കയറ്റിവെക്കുമ്പോള്‍ ഇത് അരഞ്ഞ് എണ്ണപോലെയാവുകയും കെട്ടുകാഴ്ചയുടെ സുഗമമായ നീക്കത്തിന് സഹായകമാവുകയും ചെയ്യും. ഉത്സവത്തിനുശേഷം ഇവിടങ്ങളില്‍ നെല്ല് വിതക്കുകയുമാണ് പതിവ്. നൂറുമേനി വിളഞ്ഞിരുന്ന ഈ പാടശേഖരങ്ങളിലധികവും ഇപ്പോള്‍ ഭൂമാഫിയ പഞ്ചായത്ത്-റവന്യൂ ഉദ്യോഗസ്ഥരുമായി ഒത്തുചേര്‍ന്ന് നികത്തി വീടുകള്‍ നിര്‍മിച്ച് വില്‍ക്കുന്നത് പതിവായിരിക്കുകയാണെന്ന് കരക്കാര്‍ ആരോപിക്കുന്നു. ഇത്തരം നിര്‍മാണമാണ് കെട്ടുകാഴ്ചയുടെ വരവ് തടസ്സപ്പെടാന്‍ കാരണമെന്നും അവര്‍ പറയുന്നു. വേനല്‍ക്കാലത്ത് ചെട്ടികുളങ്ങര പഞ്ചായത്തില്‍ അനുഭവിക്കുന്ന ജലദൗര്‍ലഭ്യത്തിനും ഇത് കാരണമാകുന്നു. വ്യക്തമായ കണക്കെടുപ്പ് നടത്തി അവശേഷിക്കുന്ന വിരിപ്പുനിലങ്ങള്‍ ലാന്‍ഡ് ബാങ്കില്‍ ഉള്‍പ്പെടുത്തി നിലനിര്‍ത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.