കായംകുളം: താലൂക്ക് ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്കും ജീവനക്കാര്‍ക്കും വേണ്ടി നഗരസഭ പണിത കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കാന്‍റീന്‍ നിര്‍ത്തിവെച്ച നടപടി ഭരണനേതൃത്വത്തിന്‍െറ ധിക്കാരവും പിടിപ്പുകേടുമാണെന്ന് പ്രതിപക്ഷനേതാവ് അഡ്വ. യു. മുഹമ്മദ് ആരോപിച്ചു. പകരം സംവിധാനം ഒരുക്കാതെ കാന്‍റീന്‍ നിര്‍ത്തിയത് അംഗീകരിക്കാനാവില്ല. ആശുപത്രി വളപ്പിലെ സാമൂഹികവിരുദ്ധ ശല്യങ്ങളും അനധികൃത പാര്‍ക്കിങ്ങും ഒഴിവാക്കുന്നതിന് നടപ്പാക്കിയ പാര്‍ക്കിങ് ഫീസ് നിര്‍ത്തലാക്കിയതും പ്രതിഷേധാര്‍ഹമാണ്. കാന്‍റീനും പാര്‍ക്കിങ് ഫീസും നിര്‍ത്തിയതിലൂടെ ആശുപത്രിക്ക് പ്രതിവര്‍ഷം രണ്ട് ലക്ഷത്തിലധികം രൂപയുടെ വരുമാനമാണ് നഷ്ടമാകുന്നത്. കാന്‍റീന്‍ നിര്‍ത്തിവെക്കാന്‍ കരാറുകാരന് കഴിഞ്ഞമാസം നോട്ടീസ് നല്‍കിയത് സ്വകാര്യ കമ്പനിക്ക് ആശുപത്രിസ്ഥലം പുറംവാതിലിലൂടെ നല്‍കി ലക്ഷങ്ങളുടെ പകല്‍ക്കൊള്ള നടത്തുന്നതിന് വേണ്ടിയാണ്. ഭൂമി കുംഭകോണ വിഷയത്തില്‍ സമരം ശക്തമാക്കും. യു.ഡി.എഫ് ഭരണകാലത്തെ വികസനങ്ങളുമായി ബന്ധപ്പെട്ട ഏതൊരു അന്വേഷണത്തെയും യു.ഡി.എഫ് പിന്തുണക്കും. അഴിമതി ആരോപണ പുകമറ സൃഷ്ടിച്ച് അഴിമതിരഹിതരായ ജീവനക്കാരെ സ്ഥലം മാറ്റിച്ചും അഴിമതിക്കാരായ ജീവനക്കാരെ സംരക്ഷിച്ചുള്ള നിലപാട് അംഗീകരിക്കാനാവില്ളെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.