കുട്ടിക്കളിയല്ല നമ്പര്‍ പ്ളേറ്റ്; വാഹന ഉടമകള്‍ ജാഗ്രതൈ

മാവേലിക്കര: മോട്ടോര്‍ വാഹന വകുപ്പിന്‍െറ നേതൃത്വത്തില്‍ മാവേലിക്കരയില്‍ നടത്തിയ പരിശോധനയില്‍ നിയമവിരുദ്ധമായി രജിസ്ട്രേഷന്‍ നമ്പറുകള്‍ പ്രദര്‍ശിപ്പിച്ച വാഹനങ്ങള്‍ക്കെതിരെ കേസെടുത്തു. അവ്യക്തമായ രീതിയിലും പുതിയ ട്രെന്‍ഡിനനുസരിച്ചും വാഹനത്തിന്‍െറ രജിസ്ട്രേഷന്‍ നമ്പറുകള്‍ പ്രദര്‍ശിപ്പിച്ച 120 വാഹന ഉടമകള്‍ക്കെതിരെ കേസെടുക്കുകയും 20,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. ഇത്തരത്തില്‍ രജിസ്ട്രേഷന്‍ നമ്പറുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള നിരവധിപേര്‍ക്ക് രേഖാമൂലം നോട്ടീസ് നല്‍കിയതായും പരിശോധനക്ക് നേതൃത്വം നല്‍കിയ ജോയന്‍റ് ആര്‍.ടി.ഒ ആര്‍. രമണന്‍ അറിയിച്ചു. എം.വി.ഐമാരായ എ. അനില്‍കുമാര്‍, ഡാനിയല്‍ സ്റ്റീഫന്‍, എ.എം.വി.ഐമാരായ ആര്‍. അജയകുമാര്‍, പി.കെ. അജയന്‍, ബിജുലാല്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. തുടര്‍ന്നും വാഹന പരിശോധന നടക്കുമെന്നും ഇത്തരം നിയമലംഘനങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടിയെന്നും ജോയന്‍റ് ആര്‍.ടി.ഒ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.