ആലപ്പുഴ: പകര്‍ച്ചവ്യാധി ഭീഷണി നിലനില്‍ക്കുന്ന ജില്ലയില്‍ വീണ്ടും ചികുന്‍ ഗുനിയയും. ആറാട്ടുപുഴയിലാണ് ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാള്‍ക്ക് മുമ്പും ചികുന്‍ഗുനിയ പിടിപെട്ടിട്ടുണ്ട്. 2006ല്‍ ജില്ലയില്‍ വ്യാപകമായി ചികുന്‍ ഗുനിയ പടര്‍ന്നു പിടിച്ചിരുന്നത്. അതിനുശേഷവും അടുത്ത വര്‍ഷങ്ങളില്‍ ഒറ്റപ്പെട്ട് ചില സ്ഥലങ്ങളില്‍ ചികുന്‍ ഗുനിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഈ വര്‍ഷം ഇതാദ്യമായാണ് രോഗം കണ്ടത്തെിയിരിക്കുന്നത്. കഠിനമായ പനിയും ശരീരത്തിലെ പേശികള്‍ക്ക് വേദനയുമാണ് പ്രധാന ലക്ഷണങ്ങള്‍. ഇത് കൂടാതെ ശരീരത്തില്‍ ചുവപ്പ് പാടുകള്‍, ശക്തമായ തലവേദന എന്നിവയും കണ്ടുവരുന്നു. ഡെങ്കിപ്പനിയുടെയും, എലിപ്പനിയുടെയുമൊക്കെ ഭീഷണി നിലനിന്ന ജില്ലയില്‍ ചികുന്‍ ഗുനിയയും കണ്ടത്തെിയത് ആരോഗ്യ വകുപ്പ് അധികൃതരെ ആശങ്കയിലാക്കിയിട്ടുണ്ട്. കൊതുകുനിര്‍മാര്‍ജനം ഫലപ്രദമാകാത്തതാണ് ഇത്തരം പകര്‍ച്ച വ്യാധികള്‍ വീണ്ടും എത്താന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കുന്നു. കൊതുകുകളുടെ ഉറവിടനശീകരണം നടത്തണമെന്ന് ആരോഗ്യ വകുപ്പ് പറയുമ്പോഴും തദ്ദേശസ്ഥാപനങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനം താളം തെറ്റുന്നതായാണ് വിലയിരുത്തല്‍. ഡെങ്കിപ്പനിയുടെ ഭീഷണിയും ജില്ലയില്‍ ശക്തമായി നിലനില്‍ക്കുകയാണ്. ചേര്‍ത്തല, ചെട്ടികാട്, കലവൂര്‍, മുഹമ്മ, മാരാരിക്കുളം, കഞ്ഞിക്കുഴി, ആറാട്ടുപുഴ, പാണാവള്ളി, കുപ്പപ്പുറം എന്നിവിടങ്ങളില്‍ ഈഡിസ് കൊതുകുകളുടെ സാന്നിധ്യം വലിയതോതില്‍ കണ്ടത്തെിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.