‘ഇസ്ലാമിന്‍െറ സമാധാന സന്ദേശത്തെ തിരസ്കരിക്കുന്നവരെ ഒറ്റപ്പെടുത്തണം’

പെരുമ്പാവൂര്‍: ഐ.എസിനെ നേരിടാന്‍ ആദര്‍ശയുക്തമായ വിശ്വാസം അനിവാര്യമാണെന്ന് വിസ്ഡം ഗ്ളോബല്‍ ഇസ്ലാമിക് മിഷന്‍ ‘ഐ.എസ് മാനവവിരുദ്ധം മത നിഷിദ്ധം’ കാമ്പയിന്‍െറ ഭാഗമായി പെരുമ്പാവൂരില്‍ നടത്തിയ ജില്ലാ സെമിനാര്‍ അഭിപ്രായപ്പെട്ടു. സംസ്ഥാന കണ്‍വീനര്‍ സി.പി. സലീം ഉദ്ഘാടനം ചെയ്തു. ഇസ്ലാമിന്‍െറ സമാധാന സന്ദേശങ്ങളെ തിരസ്കരിക്കുന്നവര്‍ ആരായാലും അവരെ ഒറ്റപ്പെടുത്തണം. അവരെ ന്യായികരിക്കാന്‍ ഒരു മുസ്ലിമിനും ബാധ്യതയില്ളെന്നും ഭീകരതക്ക് വളംവെക്കുന്ന വെബ്സൈറ്റുകളും അനുബന്ധ മാധ്യമങ്ങളും നിരീക്ഷണ വിധേയമാക്കണമെന്നും സെമിനാര്‍ വ്യക്തമാക്കി. ജില്ലാ ചെയര്‍മാന്‍ എന്‍.കെ. ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം എന്‍.സി. മോഹനന്‍, വിസ്ഡം ഗ്ളോബല്‍ ഇസ്ലാമിക് മിഷന്‍ സംസ്ഥാന കോഓഡിനേറ്റര്‍ ഡോ. സി.എം. സാബിര്‍ നവാസ്, ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്‍റ് ഷെമീര്‍ മദീനി, സുനു സുലൈമാന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.