മാവേലിക്കര: വ്യാജമദ്യവില്‍പന കേന്ദ്രത്തില്‍ റെയ്ഡിനത്തെിയ എക്സൈസ് സംഘത്തിനുനേരെ നടന്ന ആക്രമണത്തില്‍ അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ പിടിയിലായി. നട്ടെല്ലിന് സാരമായി പരിക്കേറ്റ മാവേലിക്കര റേഞ്ച് ഇന്‍സ്പെക്ടര്‍ പി. ശിവപ്രസാദ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രിവന്‍റീവ് ഓഫിസര്‍മാരായ അജിത് കുമാര്‍ (43), സതീശ് (43), സിവില്‍ എക്സസ് ഓഫിസര്‍മാരായ ടി. അനില്‍ കുമാര്‍ (34), ബാബു ദാനിയല്‍ (40) എന്നിവര്‍ മാവേലിക്കര ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്. തെക്കേക്കര ചൂരല്ലൂര്‍ എല്‍.ഐ.സി കോളനിയില്‍ ശ്രീകുമാര്‍ (42), തെക്കേക്കര ചൂരല്ലൂര്‍ ശിവപ്രസാദ് ഭവനത്തില്‍ മനോജ് (43) എന്നിവരാണ് പിടിയിലായത്. ശ്രീകുമാറിന്‍െറ സഹോദരന്‍ ഉള്‍പ്പെടെ നിരവധി കോളനിവാസികള്‍ക്കെതിരെ കുറത്തികാട് പൊലീസ് കേസെടുത്തു. ബുധനാഴ്ച രാത്രിയാണ് സംഭവം. ചൂരല്ലൂരിലെ എല്‍.ഐ.സി കോളനിയില്‍ മദ്യവില്‍ക്കുന്നുണ്ടെന്ന് അറിഞ്ഞ് മഫ്തിയില്‍ അനില്‍ കുമാര്‍, അജിത് കുമാര്‍, സതീശ്, ബാബു ദാനിയല്‍ എന്നിവര്‍ കോളനിയിലത്തെി സംഘത്തെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ആക്രമിക്കുകയായിരുന്നെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിവരമറിഞ്ഞത്തെിയ ഇന്‍സ്പെക്ടര്‍ ശിവപ്രസാദിനെ ആക്രമികള്‍ മര്‍ദിച്ച് കുഴിയിലേക്ക് തള്ളിയിട്ടു. ഉദ്യോഗസ്ഥരെ കടിച്ചും പരിക്കേല്‍പിച്ചു. മുമ്പും സമാന സംഭവങ്ങള്‍ കോളനി റെയ്ഡുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട്. നിരവധി കേസുകളില്‍ പ്രതിയായ ശ്രീകുമാറിനെ പിടികൂടാന്‍ നടത്തിയ ശ്രമങ്ങള്‍ കോളനിയിലെ മദ്യവില്‍പന സംഘങ്ങള്‍ ചെറുത്ത് പരാജയപ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.