ചിത്രങ്ങള്‍ വാട്സ്ആപ്പില്‍ പ്രചരിപ്പിച്ച സംഭവം: പ്രതി ഒളിവില്‍

മാവേലിക്കര: സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ്ചെയ്ത് വാട്സ്ആപ്പ് വഴി പ്രചരിപ്പിച്ച കേസിലെ പ്രതി ഒളിവില്‍. ഇതോടെ ഫേസ്ബുക്കിലും മറ്റും സ്വന്തം പടം പ്രദര്‍ശിപ്പിച്ചിരുന്ന സ്ത്രീകള്‍ ആശങ്കയിലാണ്. ഉമ്പര്‍നാട് സ്വദേശി നിധിനാണ് (24) ഫേസ്ബുക്, വാട്സ്ആപ്പ് എന്നിവയില്‍ നിന്നെടുത്ത സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫുചെയ്ത് വാട്സ്ആപ്പിലൂടെ പ്രചരിപ്പിച്ചത്. മോര്‍ഫ്ചെയ്ത ചിത്രങ്ങള്‍ കണ്ട് വീടുകളിലേക്ക് ഫോണ്‍വിളികള്‍ എത്തിയപ്പോഴാണ് ഇരയായവര്‍ വിവരമറിയുന്നത്. ചിത്രങ്ങള്‍ ആദ്യം പ്രചരിപ്പിച്ച മൊബൈല്‍ നമ്പര്‍ കണ്ടത്തെിയാണ് നിധിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ഇതിനിടെ, ഒളിവില്‍പോയ യുവാവിനായി പൊലീസ് തിരയുകയാണ്. ഇയാളുടെ സൗഹൃദ കൂട്ടായ്മയിലുള്ള പലരും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ടത്രെ. ഇയാള്‍ പിടിയിലായാല്‍ മാത്രമേ ആരുടെയൊക്കെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചിട്ടുണ്ടെന്നും കുറ്റകൃത്യത്തില്‍ കൂടുതല്‍ പേര്‍ പങ്കാളികളാണോ എന്നും അറിയാന്‍ കഴിയൂവെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.