കുടിവെള്ളമില്ല; നാട്ടുകാര്‍ ജലവകുപ്പ് ഓഫിസ് ഉപരോധിച്ചു

ആലപ്പുഴ: ഇരവുകാട്, പതിയാംകുളങ്ങര മേഖലകളില്‍ കുടിവെള്ളപ്രശ്നം രൂക്ഷമായതിനത്തെുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ കുടവുമായി എത്തി ആലപ്പുഴ ജലവകുപ്പ് ഓഫിസ് ഉപരോധിച്ചു. രാവിലെ 10ന് ആരംഭിച്ച സമരം മണിക്കൂറോളം നീണ്ടു. 250ഓളം കുടുംബങ്ങല്‍ താമസിക്കുന്ന മേഖലയില്‍ മൂന്ന് മാസമാസമായി കുടിവെള്ളം ലഭിക്കുന്നില്ല. സംഭവം ജലവകുപ്പ് ഓഫിസ് അധികൃതരോട് പറഞ്ഞിട്ടും നടപടി സ്വീകരിച്ചില്ല. അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു കൗണ്‍സിലര്‍ സൗമ്യ രാജിന്‍െറ നേതൃത്വത്തില്‍ ഉപരോധം സംഘടിപ്പിച്ചത്. തുടര്‍ന്ന് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ഷാജിയുമായി നടത്തിയ ചര്‍ച്ചയില്‍ പ്രശ്നം അടിയന്തരമായി പരിഹരിക്കുമെന്ന ഉറപ്പില്‍ സമരം അവസാനിപ്പിക്കുകയായിരുന്നു. നിസാര്‍ കോയാപറമ്പില്‍, ശിവജി, സത്യദേവന്‍, ശശിധരന്‍ നായര്‍, കിഷോര്‍, ജയദേവന്‍, വിമല്‍കുമാര്‍, ഹരിത എന്നിവരും വിവിധ റെസിഡന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികളും സമരത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.