പറവൂര്‍ മേഖലയില്‍ ലഹരി ഉല്‍പന്ന വില്‍പന വ്യാപകം

പറവൂര്‍: മേഖലയില്‍ ലഹരി ഉല്‍പന്ന വില്‍പന വ്യാപകമായി. സ്കൂള്‍ പരിസരങ്ങളില്‍ ഉള്‍പ്പെടെ ലഹരി ഉല്‍പന്ന വില്‍പന വ്യാപകമായിട്ടും എക്സൈസ് അനങ്ങുന്നില്ളെന്ന് ആക്ഷേപമുയര്‍ന്നു. പുല്ലങ്കുളം അബേദ്കര്‍ പാര്‍ക്ക് പരിസരത്ത് വില്‍പന വ്യാപകമാണ്. ലഹരി ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന യുവാക്കള്‍ പരസ്പരം ഏറ്റുമുട്ടുന്നതും അക്രമം നടത്തുന്നതും പതിവായിക്കഴിഞ്ഞിട്ടും എക്സൈസ് മാത്രം ഇതൊന്നും അറിഞ്ഞിട്ടില്ല. തെക്കേനാലുവഴിയിലെ ബിവറേജസ് കോര്‍പറേഷന്‍െറ മദ്യശാല പ്രവര്‍ത്തിക്കുന്ന സ്ഥലവും പരിസരപ്രദേശങ്ങളും ലഹരി ഉല്‍പന്ന വില്‍പന കേന്ദ്രമാണ്. സ്റ്റേഡിയം ഗ്രൗണ്ട്, പറവൂര്‍ മാര്‍ക്കറ്റ്, പെരുമ്പടന്ന, പഴയ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ്, ചെറിയ പല്ലംതുരുത്ത് തൃക്കേപറമ്പ് ക്ഷേത്രപരിസരം, കരിമ്പാടം,കോട്ടയില്‍ കോവിലകം എന്നിവിടങ്ങളിലും ലഹരി ഉല്‍പന്ന വില്‍പന സംഘങ്ങള്‍ സജീവമാണ്. പറവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിനുസമീപമുള്ള ചില ഒഴിഞ്ഞ പറമ്പുകളിലും സ്ഥലങ്ങളിലും രാവിലെ മുതല്‍ വൈകീട്ട് വരെ ഒരു സംഘം യുവാക്കള്‍ ലഹരി ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. കച്ചേരിപ്പടി മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിലാണ് എക്സൈസ് സര്‍ക്കിള്‍ ഓഫിസും റെയ്ഞ്ച് ഓഫിസും പ്രവര്‍ത്തിക്കുന്നത്. ഈ ഓഫിസിന്‍െറ പരിസരത്ത് വൈകീട്ട് ആറു മണിക്കുശേഷം കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി ഉല്‍പന്നങ്ങളുടെ വില്‍പന വ്യാപകമാണെന്നും പരാതിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.