ആലപ്പുഴ: ജലോത്സവങ്ങള്‍ക്ക് പ്രഖ്യാപിച്ച രണ്ടുകോടിയുടെ സഹായം പ്രതിസന്ധി നേരിടുന്ന ജലമേളകള്‍ക്ക് ആശ്വാസമാകും. ചെറുതും വലുതുമായ നിരവധി വള്ളംകളികളാണ് സ്പോണ്‍സര്‍മാരെ കിട്ടാതെയും നടത്തിപ്പിനുള്ള ചെലവ് കണ്ടത്തൊന്‍ കഴിയാതെയും പ്രതിസന്ധി നേരിടുന്നത്. ധനമന്ത്രി തോമസ് ഐസക്കിന്‍െറ നിയമസഭയിലെ പ്രഖ്യാപനം വള്ളംകളിയുടെ സംഘാടസമിതികള്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ലോകപ്രശസ്തമായ നെഹ്റു ട്രോഫി ജലോത്സവം പോലും വര്‍ഷങ്ങളായി നടത്തിപ്പ് ചെലവ് കണ്ടത്തൊന്‍ ബുദ്ധിമുട്ടുകയാണ്. പ്രഖ്യാപിച്ച രണ്ടുകോടിയില്‍നിന്ന് നെഹ്റു ട്രോഫി ജലോത്സവത്തിന് 50 ലക്ഷം രൂപയാണ് ലഭിക്കുന്നത്. മത്സര വള്ളംകളി ആവേശകരമാകണമെങ്കില്‍ ടീമംഗങ്ങള്‍ക്ക് കുറഞ്ഞത് രണ്ടാഴ്ചത്തെയെങ്കിലും പരിശീലനം നല്‍കണം. ഓരോ ചുണ്ടന്‍ വള്ളത്തിലും 110 തുഴച്ചിലുകാര്‍വരെയാണ് ഉള്ളത്. ഇവരടക്കം 150 ലേറെ പേര്‍ക്ക് ഇത്രയും ദിവസം ഭക്ഷണവും മറ്റും നല്‍കാന്‍ വലിയ തുക വേണ്ടിവരും. മുന്‍ കാലങ്ങളില്‍ നാട്ടില്‍നിന്ന് പിരിവെടുത്താണ് ചെലവുകള്‍ കണ്ടത്തെിയിരുന്നത്. സ്ഥാപനങ്ങളും വ്യക്തികളുമൊക്കെ വള്ളങ്ങള്‍ സ്പോണ്‍സര്‍ ചെയ്യാന്‍ എത്തുന്നതും ആശ്വാസമായിരുന്നു. എന്നാല്‍, നെഹ്റു ട്രോഫിക്കുപോലും സ്പോണ്‍സര്‍മാരെ കിട്ടാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാറില്‍നിന്ന് കാര്യമായ സഹായം ലഭിക്കണമെന്ന ആവശ്യം ദീര്‍ഘകാലമായുണ്ട്. സര്‍ക്കാര്‍ സഹായം ലഭ്യമായാല്‍ നെഹ്റു ട്രോഫിയില്‍ ഇപ്പോള്‍ നല്‍കിവരുന്ന വള്ളങ്ങളുടെ ബോണസ് തുകയില്‍ വര്‍ധന വരുത്താനാകും. ഇതുവഴി തുഴച്ചിലുകാര്‍ക്കും പ്രയോജനം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.