ആലപ്പുഴ: ജില്ലയില്‍ എക്സൈസ് പരിശോധന ശക്തമാക്കി. ഈ മാസം 428 റെയ്ഡുകള്‍ നടത്തി 11.7 ലിറ്റര്‍ ചാരായവും 128 ലിറ്റര്‍ വിദേശമദ്യവും 680 ലിറ്റര്‍ കോടയും 102 ഗ്രാം കഞ്ചാവും 425 ലിറ്റര്‍ അരിഷ്ടവും 14.4 ലിറ്റര്‍ ബിയറും പിടിച്ചെടുത്തു. 153 കേസിലായി 153 പേരെ അറസ്റ്റ് ചെയ്തു. 454 വാഹന പരിശോധന നടത്തി. മൂന്ന് വാഹനം പിടിച്ചെടുത്തു. കള്ളുഷാപ്പുകളില്‍ 279 പരിശോധനകളും വിദേശമദ്യഷാപ്പുകളില്‍ 35 പരിശോധനകളും നടത്തി. പൊതുസ്ഥലങ്ങളില്‍ മദ്യപിച്ച കുറ്റത്തിന് 97 കേസ് രജിസ്റ്റര്‍ ചെയ്തു. പൊതുസ്ഥലങ്ങളില്‍ പുകവലിച്ച കുറ്റത്തിന് 239 കേസെടുത്തു. 47,800 രൂപ പിഴ ഈടാക്കി. ലൈസന്‍സ് നിബന്ധനകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച അഞ്ചു സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു. അളവില്‍ കൂടുതല്‍ മദ്യം കൈവശം വെച്ചതിന് 23 കേസെടുത്തു. അബ്കാരി കുറ്റകൃത്യങ്ങള്‍ പൊതുജനങ്ങളുടെ ശ്രദ്ധയില്‍പെട്ട വകുപ്പിനെ അറിയിക്കാം. ടോള്‍ ഫ്രീ നമ്പര്‍:18004252696, ഫോണ്‍: 0477 2252049, 9447178056, 9496002864.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.