ആലപ്പുഴ: നെഹ്റു ട്രോഫി ജലമേളയുടെ ട്രാക്കിന്‍െറ നീളം 55 മീറ്റര്‍ കുറച്ച് 1175 മീറ്ററായി നിജപ്പെടുത്താന്‍ ശിപാര്‍ശ. ഫിനിഷിങ്ങില്‍ 25 മീറ്ററും സ്റ്റാര്‍ട്ടിങ് പോയന്‍റില്‍ 30 മീറ്ററുമാണ് കുറക്കുന്നത്. ഫിനിഷിങ് പോയന്‍റില്‍ 25 മീറ്റര്‍ കുറയുന്നതോടെ നിലവിലെ ഫിനിഷിങ് പോയന്‍റ് പ്രധാന പവലിയന്‍െറ തെക്കേയറ്റത്തായി മാറും. നിലവില്‍ നെഹ്റു പ്രതിമ ഇരിക്കുന്നതിന് നേരെയായാണ് വള്ളങ്ങള്‍ ഫിനിഷ് ചെയ്യുന്നത്. ഇതുമൂലം വി.ഐ.പി പവിലിയനില്‍ ഇരിക്കുന്ന വിശിഷ്ടാഥിതികള്‍ക്ക് ഫിനിഷിങ് കാണാന്‍ കഴിയാത്ത സാഹചര്യമാണ്. ഇത് ഒഴിവാക്കാനാണ് മുന്‍ എം.എല്‍.എ സി.കെ. സദാശിവനും മറ്റും ഉള്‍പ്പെട്ട വിദഗ്ധസമിതി പുതിയ നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. ഇത്തവണ ജലോത്സവത്തില്‍ പങ്കെടുക്കാന്‍ 26 ചുണ്ടന്‍ വള്ളങ്ങള്‍ എത്തുമെന്നാണ് കരുതുന്നത്. ഇതില്‍ ആറെണ്ണത്തെ പ്രദര്‍ശനമത്സരത്തിലേക്ക് മാറ്റി. 20 വള്ളങ്ങളെ അഞ്ച് ഹീറ്റ്സിലായി മത്സരിപ്പിക്കാനും ഇതില്‍നിന്ന് ഏറ്റവും കുറവ് സമയമെടുക്കുന്ന നാല് വള്ളങ്ങളെ ഫൈനലിലേക്ക് മത്സരിപ്പിക്കാനുമാണ് ശിപാര്‍ശ. നിലവില്‍ നാല് വള്ളങ്ങള്‍ക്ക് മത്സരിക്കാനുള്ള ട്രാക്ക് മാത്രമാണുള്ളത്. 20 വള്ളങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കുന്ന സാഹചര്യത്തില്‍ അഞ്ചെണ്ണത്തെ ഫൈനലില്‍ പങ്കെടുപ്പിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ട്. പുതുതായി ഒരു ട്രാക്കുകൂടി ക്രമീകരിക്കാന്‍ പടിഞ്ഞാറുഭാഗത്തായി കരയോടുചേര്‍ന്ന് ട്രഡ്ജിങ് വേണ്ടിവരും. ഇത് തീരത്തെ കരിങ്കല്‍ ഭിത്തിക്ക് ഭീഷണിയായതിനാല്‍ പ്രദേശവാസികളുടെ പ്രതിഷേധത്തിനും ഇടയാക്കും. ഇക്കാര്യങ്ങള്‍ കണക്കിലെടുത്താണ് അഞ്ച് ഹീറ്റ്സിലും ഒന്നാമതത്തെിയ വള്ളങ്ങളില്‍ ഏറ്റവും കുറച്ച് സമയമെടുത്ത നാല് വള്ളങ്ങളെ ഫൈനലില്‍ മത്സരിപ്പിക്കാന്‍ ശിപാര്‍ശ ചെയ്തത്. ഇതുകൂടാതെ ഇത്തവണ നെഹ്റു ട്രോഫി ജലോത്സവം കുറ്റമറ്റരീതിയില്‍ നടത്താനുള്ള മറ്റ് നിരവധി നിര്‍ദേശങ്ങളും വിദഗ്ധസമിതി മുന്നോട്ടുവെച്ചിട്ടുണ്ട്. മത്സരസമയം സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദേശമുണ്ട്. സ്റ്റാര്‍ട്ടിങ് പോയന്‍റില്‍ വള്ളങ്ങള്‍ പരസ്പരം കാണാതിരിക്കാന്‍ മറ തീര്‍ക്കണമെന്നതാണ് മറ്റൊരു നിര്‍ദേശം. ഉദ്ഘാടനചടങ്ങ് പരമാവധി അരമണിക്കൂറായി ചുരുക്കാനും നിര്‍ദേശമുണ്ട്. ക്ളബുകള്‍ക്ക് സ്പോണ്‍സര്‍മാരെ സ്വന്തം നിലയില്‍ കണ്ടത്തൊം. ഇങ്ങനെ സ്പോണ്‍സര്‍ഷിപ്പിലൂടെ ലഭിക്കുന്ന തുകയില്‍നിന്ന് രണ്ടുലക്ഷം രൂപ ഓരോ വള്ളവും എന്‍.ടി.വി.ആര്‍ സൊസൈറ്റിയിലേക്ക് അടക്കണം. വള്ളംകളി അച്ചടക്കത്തോടെ നടത്താന്‍ എല്ലാ വള്ളങ്ങളുടെയും പരിശീലന വേദികളില്‍ വിദഗ്ധസമിതി അംഗങ്ങള്‍ എത്തി നിര്‍ദേശങ്ങള്‍ മുന്‍കൂട്ടി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന വള്ളങ്ങള്‍ക്കും തുഴച്ചിലുകാര്‍ക്കും ഭാരവാഹികള്‍ക്കുമൊക്കെ പിഴചുമത്തുകയും ബോണസ് തുകയിലും മറ്റും വെട്ടിക്കുറവ് വരുത്തുകയും ചെയ്യും. ഇത്തവണ ജലമേളക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശിഷ്ടാതിഥിയായി എത്തുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.