മാവേലിക്കര: നഗരത്തിലെ പ്രധാന ചന്തകളിലൊന്നായ പുതിയകാവ് ചന്ത മാലിന്യം നിറഞ്ഞ് ചീഞ്ഞ് നാറുന്നു. പ്രദേശവാസികളും ഉപഭോക്താക്കളും സാംക്രമിക രോഗ ഭീഷണിയിലാണ്. ചന്തയില്‍ മാലിന്യം തള്ളുന്നതിനെതിരെ നിരവധി പ്രക്ഷോഭങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും മുനിസിപ്പല്‍ അധികൃതര്‍ കണ്ടില്ളെന്ന മട്ടിലാണ്. ചന്തയോട് ചേര്‍ന്ന തഴക്കര പുഞ്ചയുടെ ഭാഗം നികത്തി ബഹുനിലകെട്ടിടം നിര്‍മിക്കാനാണ് നഗരസഭയുടെ തീരുമാനം. നഗരപ്രദേശത്തെ മാലിന്യം ശേഖരിച്ചാണ് മുനിസിപ്പാലിറ്റി സ്ഥലം നികത്തുന്നത്. മാലിന്യം തള്ളുന്നതുമൂലം രൂക്ഷ ദുര്‍ഗന്ധമാണ് ഉയരുന്നതെന്നും ഈച്ചയുടെയും കൊതുകിന്‍െറയും വര്‍ധനകാരണം ചന്തയിലേക്ക് ആളുകളുടെ വരവ് കുറഞ്ഞുതുടങ്ങിയതായും വ്യാപാരികള്‍ പറയുന്നു. നിരവധി തവണ മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെട്ടെങ്കിലും മറ്റു കാര്യങ്ങള്‍ പറഞ്ഞ് തങ്ങളെ തിരിച്ചയക്കുകയാണെന്നും ഇവര്‍ പറയുന്നു. മുനിസിപ്പാലിറ്റി കാലങ്ങളായി നഗരപ്രദേശത്തെ മാലിന്യം ഇവിടെ തള്ളുന്നുണ്ട്. എന്നാല്‍, മാലിന്യത്തില്‍നിന്ന് ദുര്‍ഗന്ധം വമിക്കാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ഇവ മണ്ണിട്ടു മൂടുകയോ ചെയ്യുന്നില്ല. മഴക്കാലമായതോടെ മാലിന്യം ചീഞ്ഞു നാറി പന്തളം-മാവേലിക്കര റൂട്ടില്‍ പുതിയകാവ് പാലത്തില്‍ കൂടി സഞ്ചരിക്കാനാവാത്ത സ്ഥിതിവിശേഷമാണ് നിലവിലെന്ന് യാത്രിക്കാരും കുറ്റപ്പെടുത്തുന്നു. നീര്‍ത്തടങ്ങള്‍ നികത്തി ബഹുനില കെട്ടിടങ്ങള്‍ പണിയുന്നതിനെതിരെയും ആരോപണം ഉണ്ടായിരുന്നു. പ്രസ്തുത വിഷയത്തില്‍ നഗരസഭ നടപടി സ്വീകരിച്ചില്ളെങ്കില്‍ കക്ഷിരാഷ്ട്രീയ ഭേദമന്യെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പ്രദേശവാസികള്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.