നഗരസഭാ ചെയര്‍മാന്‍െറ നേതൃത്വത്തില്‍ റോഡ് നന്നാക്കി

കായംകുളം: കുണ്ടുംകുഴിയുമായി യാത്ര ദുരിതമായി മാറിയ റെയില്‍വേ സ്റ്റേഷന്‍ റോഡ് നഗരസഭ മുന്‍കൈയെടുത്ത് വൃത്തിയാക്കി. റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള റോഡ് നവീകരണം നടത്തുന്നതില്‍ വീഴ്ചവരുത്തിയതാണ് തകരാന്‍ കാരണം. പ്രധാനമന്ത്രി അമൃതാനന്ദമയീമഠം സന്ദര്‍ശിക്കാന്‍ എത്തുമെന്ന് പ്രതീക്ഷിച്ച് 35 ലക്ഷം രൂപ ചെലവഴിച്ച് രണ്ട് ഘട്ടങ്ങളിലായി നിര്‍മിച്ച റോഡിന്‍െറ ഇടയിലുള്ള 50 മീറ്റര്‍ ഭാഗമാണ് കുണ്ടുംകുഴിയുമായത്. പ്രധാനമന്ത്രി സന്ദര്‍ശനം റദ്ദാക്കിയതോടെ റോഡിന്‍െറ പൂര്‍ത്തീകരണത്തില്‍ റെയില്‍വേയുടെ താല്‍പര്യവും നഷ്ടമായി. സാങ്കേതികതടസ്സം കാരണം നഗരസഭക്ക് നിര്‍മാണം ഏറ്റെടുക്കാനുമായില്ല. സ്വകാര്യബസുകളടക്കം ദിനേന നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിന്‍െറ തകര്‍ച്ച യാത്രക്കാരെ ഏറെ വലച്ചിരുന്നു. ഇതുവഴി ബസ് സര്‍വിസ് നിര്‍ത്തിവെക്കേണ്ടി വരുമെന്ന് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷനും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ റോഡിന്‍െറ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും റെയില്‍വേ അധികൃതര്‍ അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. ഈ സാഹചര്യത്തിലാണ് നഗരസഭാ ചെയര്‍മാന്‍ അഡ്വ. എന്‍. ശിവദാസന്‍െറ നേതൃത്വത്തില്‍ റോഡ് കുഴികളടച്ച് വൃത്തിയാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.