മാന്നാര്‍: തുടര്‍ച്ചയായ അപ്രഖ്യാപിത പവര്‍കട്ടിനെതിരെ മാന്നാറില്‍ പ്രതിഷേധം ശക്തമാകുന്നു. പകല്‍ മാത്രം നിരവധി തവണ വൈദ്യുതി മുടങ്ങും. ഇത് വ്യാപാരികള്‍ക്കും മറ്റും ഏറെ ബുദ്ധിമുട്ടുകളും സൃഷ്ടിക്കുന്നു. ഇലക്ട്രിസിറ്റി ഓഫിസില്‍ വിളിച്ചാല്‍ സബ് സ്റ്റേഷനിലെ കുഴപ്പങ്ങളാണെന്ന് പറഞ്ഞ് തലയൂരുകയാണ്. തുടര്‍ച്ചയായ വൈദ്യുതി മുടക്കത്തിനെതിരെ വ്യാപാരികള്‍ കുറെ മാസംമുമ്പ് വൈദ്യുതിഭവന്‍ ഉപരോധിച്ചിരുന്നു. അന്ന്, പകല്‍ വൈദ്യുതി മുടക്കം ഒഴിവാക്കാമെന്ന് അധികൃതര്‍ പറഞ്ഞെങ്കിലും നടപ്പായില്ല. കഴിഞ്ഞദിവസം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസ് ഉപരോധിച്ചിരുന്നു. അടിയന്തര പരിഹാരം ഉണ്ടാക്കുമെന്ന് അധികൃതര്‍ സമരക്കാര്‍ക്ക് ഉറപ്പ് നല്‍കിയെങ്കിലും ഫലം കണ്ടില്ല. കഴിഞ്ഞദിവസം മാത്രം പകല്‍ നിരവധി തവണ വൈദ്യുതി മുടങ്ങി. അടുത്ത ദിവസങ്ങളില്‍ ഇത് ജനകീയപ്രശ്നമായി ഏറ്റെടുത്ത് സമരരംഗത്തിറങ്ങുമെന്ന് ബി.ജെ.പി, എസ്.ഡി.പി.ഐ നേതാക്കള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.