വള്ളികുന്നം: ഇലിപ്പക്കുളം ചൂനാട് വടക്കേ ജങ്ഷനിലെ ഇലങ്കത്തില്‍കുളത്തില്‍ കക്കൂസ് മാലിന്യം നിക്ഷേപിച്ചത് ജനങ്ങളെ വലച്ചു. കഴിഞ്ഞ രാത്രിയാണ് മാലിന്യം ഒഴുക്കിയത്. അസഹനീയ ദുര്‍ഗന്ധം കാരണം നടത്തിയ പരിശോധനയിലാണ് സംഭവം തിരിച്ചറിഞ്ഞത്. ആരോഗ്യ വകുപ്പ് അധികൃതരത്തെി ക്ളോറിനേഷന്‍ നടത്തി. മാലിന്യം കുളത്തില്‍ കലര്‍ന്നത് പരിസരത്തെ താമസക്കാരെയാണ് ഏറെ വലച്ചത്. ദുര്‍ഗന്ധം കാരണം വീടുകളില്‍ കഴിയാന്‍ പറ്റാത്ത അവസ്ഥയാണ്. വീടുകളില്‍നിന്നും കക്കൂസ് മാലിന്യം കോരിമാറ്റാന്‍ കരാര്‍ എടുത്തവരാണ് ഇത് ചെയ്തതെന്ന് കരുതുന്നു. വാഹനത്തില്‍ കയറ്റുന്ന മാലിന്യം ആളില്ലാത്ത പ്രദേശത്തെ റോഡുകളിലും പൊതുകുളങ്ങളിലും നിക്ഷേപിക്കുന്നത് പതിവായിരിക്കുകയാണ്. കുളത്തിനരികില്‍ വാഹനം പാര്‍ക്ക് ചെയ്ത ശേഷം മാലിന്യടാങ്കില്‍ നിന്നുള്ള ഹോസ് കുളത്തിലേക്ക് ഇറക്കിയാണ് ഇവ ഒഴുക്കുന്നത്. ഇത്തരക്കാരെ നിയന്ത്രിക്കാന്‍ നടപടികളുണ്ടാകണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.