ജല വകുപ്പ് കുടിവെള്ള വിതരണം നിര്‍ത്തി: 400 കുടുംബങ്ങള്‍ ദുരിതത്തില്‍

മൂവാറ്റുപുഴ: റോഡ്പണിയുടെ പേരില്‍ ജല വകുപ്പ് കുടിവെള്ള വിതരണം നിര്‍ത്തിയതോടെ 400ഓളം കുടുംബങ്ങള്‍ ശുദ്ധജലത്തിനായി നെട്ടോട്ടത്തില്‍. പായിപ്ര സ്കൂള്‍പടി മേഖലയിലാണ് കുടിവെള്ളം കിട്ടാക്കനിയായിരിക്കുന്നത്. അഞ്ചുദിവസം മുമ്പ് മുടങ്ങിയ വിതരണം ഇതുവരെ പുനരാരംഭിച്ചിട്ടില്ല.പായിപ്ര മില്ലുംപടി-പോയാലി റോഡില്‍ കലുങ്ക്പണി നടക്കുന്നതിനിടെ പൈപ്പ് പൊട്ടിയിരുന്നു. ഇതോടെ ജല വകുപ്പ് കുടിവെള്ള വിതരണം നിര്‍ത്തുകയായിരുന്നു. റോഡ്പണി പൂര്‍ത്തിയായിട്ടേ പൊട്ടിയ പൈപ്പ് നന്നാക്കൂവെന്ന നിലപാടിലാണ് ജലവകുപ്പ്. എന്നാല്‍, കിണറുകള്‍ പോലുമില്ലാത്ത പോയാലി, മില്ലുംപടി, സ്കൂള്‍പടി, മൈക്രോ ജങ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളിലെ ആളുകളാണ് വലയുന്നത്. ദിവസങ്ങളായി കുടിവെള്ളം മുടങ്ങിയതോടെ കിലോമീറ്റര്‍ സഞ്ചരിച്ചാണ് പലരും ശുദ്ധജലം ശേഖരിക്കുന്നത്. മുളവൂര്‍ പദ്ധതിയില്‍നിന്നാണ് ഇവിടെ വെള്ളമത്തെുന്നത്. പൊട്ടിയ പൈപ്പ് നന്നാക്കി കുടിവെള്ളം വിതരണം ചെയ്യേണ്ടതിന് പകരം റോഡ് പണിയുടെ പേരില്‍ ജനങ്ങളെ വലക്കുന്ന നടപടി നീതീകരിക്കാനാവില്ളെന്ന് നാട്ടുകാര്‍ പറഞ്ഞു. കുടിവെള്ള വിതരണം ആരംഭിച്ചില്ളെങ്കില്‍ തിങ്കളാഴ്ച ഓഫിസ് ഉപരോധമടക്കമുള്ള സമര പരിപാടികള്‍ നടത്തുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.