യുവാവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ആറാട്ടുപുഴ: പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് യുവാവിനെ ക്രൂരമായി മര്‍ദിച്ചതായി പരാതി. തൃക്കുന്നപ്പുഴ പാനൂര്‍ വളവനാട്ട് ഷിബിലിയാണ് (24) തന്നെ പൊലീസ് മര്‍ദിച്ചതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയത്. ഇയാള്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞദിവസം ഷിബിലിയുടെ സഹോദരീ ഭര്‍ത്താവ് സഞ്ചരിച്ചിരുന്ന ഓട്ടോക്ക് പാനൂര്‍ ജങ്ഷനില്‍ വെച്ച് തൃക്കുന്നപ്പുഴ പൊലീസ് കൈകാണിച്ചിരുന്നു. എന്നാല്‍, ഓട്ടോ നിര്‍ത്താതെ പോയി. പിന്തുടര്‍ന്നത്തെിയ പൊലീസ് പുത്തന്‍പുര ജങ്ഷന്‍ ഭാഗത്തുവെച്ച് ഓട്ടോ പിടികൂടി. ഓട്ടോ സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോഴാണ് ഷിബിലി സംഭവം അറിഞ്ഞത്. ബൈക്കില്‍ പിന്തുടര്‍ന്നത്തെിയ ഷിബിലി പൊലീസ് ജീപ്പിന് കൈകാണിച്ചു നിര്‍ത്തുകയും കസ്റ്റഡിയിലെടുത്ത ഓട്ടോയോടൊപ്പം യാത്രക്കാരനെ എന്തിനാണ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതെന്ന് ചോദിക്കുകയും ചെയ്തു. സ്റ്റേഷനിലേക്ക് വന്നാല്‍ വിവരം പറഞ്ഞ് തരാമെന്നാണ് മറുപടി കിട്ടിയത്. തുടര്‍ന്ന് സ്റ്റേഷനിലത്തെിയ തന്നെ ബിനുമോന്‍ എന്ന പൊലീസുകാരന്‍ ഇരുട്ടുമുറിയില്‍ കയറ്റി ക്രൂരമായി മര്‍ദിച്ചെന്ന് ഷിബിലി പരാതിയില്‍ പറയുന്നു. മൂത്രതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. എന്നാല്‍, പൊലീസ് ജീപ്പിന് കുറുകെ ബൈക്ക് നിര്‍ത്തി വണ്ടിയിലുണ്ടായിരുന്ന പൊലീസുകാരോട് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്നാണ് ഷിബിലിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചതെന്നും യാതൊരു വിധത്തിലുള്ള മര്‍ദനവും നടത്തിയിട്ടില്ളെന്നും എസ്.ഐ പറഞ്ഞു. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരനോട് സ്റ്റേഷനില്‍ വരാന്‍ പറഞ്ഞിട്ടില്ല. ഇയാള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് വന്നത്. പൊലീസിന്‍െറ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന്‍െറ പേരില്‍ ഷിബിലിക്കെതിരെ കേസെടുത്തതായും എസ്.ഐ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.