ചെട്ടികുളങ്ങര ഭരണി മഹോത്സവം ഇന്ന് തുടങ്ങും

മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ മകരഭരണി മഹോത്സവം ഞായറാഴ്ച ആരംഭിക്കും. വൈകുന്നേരം അഞ്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സനാതന ധര്‍മ പുരസ്കാരം കാന്‍സര്‍ ചികിത്സാ വിദഗ്ധന്‍ ഡോ. പി.വി. ഗംഗാധരന് മലയാള സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ സമ്മാനിക്കും. 25,000 രൂപയും ഫലകവുമാണ് അവാര്‍ഡ്. തന്ത്രി പ്ളാക്കുടി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തും. സനാതന ധര്‍മ സേവാസംഘം പ്രസിഡന്‍റ് എന്‍. ഗോപാലകൃഷ്ണപിള്ള അധ്യക്ഷത വഹിക്കും. തുടര്‍ന്ന് ജയശ്രീ രാജീവിന്‍െറ കര്‍ണാടിക് ഫ്യൂഷന്‍. മഹോത്സവം 18ന് സമാപിക്കും. തിങ്കളാഴ്ച സനാതനധര്‍മ സേവാസംഘം സ്ഥാപകന്‍ വിദ്വാന്‍ എസ്. രാമന്‍ നായര്‍ അനുസ്മരണം സി.കെ. സദാശിവന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. 12ന് വനിതാ സമാജം വാര്‍ഷികം വനിതാ കമീഷന്‍ അംഗം ഡോ. പ്രമീളാദേവി, 13ന് ആരോഗ്യസമ്മേളനം അഡ്വ. കെ.എം. രാജഗോപാലപിള്ള, 14ന് സാംസ്കാരിക സമ്മേളനം ദേവസ്വം ബോര്‍ഡ് മെംബര്‍ പി.കെ. കുമാരന്‍, 16ന് കാര്‍ഷികസമ്മേളനം ദേവസ്വം ബോര്‍ഡ് മെംബര്‍ അജയ് തറയില്‍, 18ന് രാവിലെ 10ന് മകരഭരണി സദ്യ ദേവസ്വം കമീഷണര്‍ രാമരാജപ്രേമപ്രസാദ്, സനാതനധര്‍മ സേവാസംഘം വാര്‍ഷികം ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാന്‍ ടി.പി. ശ്രീനിവാസന്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്യും. കലക്ടര്‍ എന്‍. പത്മകുമാര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ദിവസവും കലാപരിപാടികളും ഉണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.