ആലപ്പുഴ: വെല്‍ഫെയര്‍ പാര്‍ട്ടി ഭൂസമരത്തിന്‍െറ ഭാഗമായി സംസ്ഥാന വ്യാപകമായി ഈ മാസം 12ന് ഭൂമി പിടിച്ചെടുക്കല്‍ സമരം നടത്തും. ഇതിന്‍െറ ഭാഗമായി ജില്ലയിലെ കോമളപുരത്തും സമരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോമളപുരം വില്ളേജിലെ 40 ഏക്കര്‍ വരുന്ന ടാറ്റാവെളിയിലാണ് സമരം നടക്കുന്നത്. ബഹുരാഷ്ട്ര കമ്പനിയുടെ ഉടമസ്ഥതയിലുള്ള 40 ഏക്കര്‍ വരുന്ന ടാറ്റാവെളി ഒരുദിവസം സമരസമിതി പ്രവര്‍ത്തകര്‍ പ്രതീകാത്മകമായി കൈയടക്കും. ഈ ഭൂമി ഹിന്ദുസ്ഥാന്‍ ലിവര്‍ കമ്പനിയാണ് ഇപ്പോള്‍ കൈവശം വെച്ചിരിക്കുന്നത്. ഭൂമിയുടെ കാവല്‍ക്കാരായി ഒരുകുടുംബത്തെ ഇവര്‍ ഇവിടെ താമസിപ്പിച്ചിട്ടുണ്ട്. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖയില്‍ ഇത് റവന്യൂഭൂമിയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും സ്വകാര്യസ്ഥാപനം ഭൂമി കൈവശം വെച്ചിരിക്കുന്നത് ദുരൂഹമാണ്. ആയിരക്കണക്കിന് ആളുകള്‍ ജില്ലയില്‍ ഭൂമിയും വീടും ഇല്ലാതെ ദുരിതം അനുഭവിക്കുമ്പോഴാണ് ഈ കള്ളക്കളി. ഭൂരഹിതര്‍ക്കെല്ലാം ഭൂമി നല്‍കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന സീറോ ലാന്‍ഡ്ലെസ് പദ്ധതിയില്‍ ജില്ലയില്‍ 17,142 അപേക്ഷയാണ് ഉണ്ടായിരുന്നത്. അതില്‍നിന്ന് 14,163 പേരെ സര്‍ക്കാര്‍തന്നെ തെരഞ്ഞെടുത്തു. ഈ ലിസ്റ്റില്‍നിന്ന് 152 പേര്‍ക്ക് മാത്രമാണ് പട്ടയം ലഭിച്ചത്. ഇതില്‍ പലര്‍ക്കും ഇതുവരെ ഭൂമി ലഭിച്ചിട്ടില്ളെന്നും ഭാരവാഹികള്‍ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റ് പ്രേമ ജി. പിഷാരടി സമരം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്‍റ് മോഹന്‍ സി. മാവേലിക്കര, സെക്രട്ടറി എം.എച്ച്. ഉവൈസ്, നാസര്‍ ആറാട്ടുപുഴ, അബൂബക്കര്‍ വടുതല, സജീബ് ജലാല്‍, സുനില്‍, ജസ്റ്റിന്‍, സുനിത, ജോസഫ് കടക്കരപ്പള്ളി ഹാരിസ് തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ഭൂസമരസമിതി ജില്ലാ കണ്‍വീനര്‍ നാസര്‍ ആറാട്ടുപുഴ, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി എം.എച്ച്. ഉവൈസ്, എസ്. ജലീല്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.