ഹയര്‍ സെക്കന്‍ഡറിയില്‍ തുറവൂര്‍ മുന്നില്‍, ഹൈസ്കൂളില്‍ കായംകുളം, യു.പിയില്‍ മാവേലിക്കര

കായംകുളം: ജില്ലാ കലോത്സവത്തിന്‍െറ മൂന്നാംദിനത്തില്‍ 103 ഇനങ്ങളില്‍ 65 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 201 പോയന്‍േറാടെ തുറവൂര്‍ ഉപജില്ല മുന്നില്‍. 198 പോയന്‍റുള്ള കായംകുളം തൊട്ടുപിന്നിലുണ്ട്. ഹൈസ്കൂള്‍ വിഭാഗത്തില്‍ 87 ഇനങ്ങളില്‍ 55 എണ്ണം പൂര്‍ത്തിയായപ്പോള്‍ 217 പോയന്‍റുമായി ആതിഥേയരാണ് മുന്നില്‍. 194 പോയന്‍റുള്ള ചേര്‍ത്തല രണ്ടാംസ്ഥാനത്തുണ്ട്. യു.പി വിഭാഗത്തില്‍ 33ല്‍ 22 എണ്ണം പൂര്‍ത്തിയായപ്പോള്‍ 84 പോയന്‍റുമായി മാവേലിക്കര ഒന്നാംസ്ഥാനത്തും 80 പോയന്‍റുമായി ചേര്‍ത്തല രണ്ടാംസ്ഥാനത്തും നില്‍ക്കുന്നു. ഹൈസ്കൂള്‍ വിഭാഗം അറബിക് കലോത്സവത്തില്‍ 19ല്‍ 16 ഇനങ്ങളിലെ മത്സരം കഴിഞ്ഞപ്പോള്‍ 70 പോയന്‍റു വീതമുള്ള ചേര്‍ത്തലയും അമ്പലപ്പുഴയും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. 67 പോയന്‍റുള്ള തുറവൂരാണ് തൊട്ടുപിന്നില്‍. യു.പിയില്‍ 13ല്‍ എട്ട് ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 40 പോയന്‍റുമായി കായംകുളവും തുറവൂരും ഒപ്പത്തിനൊപ്പം മത്സരം കാഴ്ചവെക്കുന്നു. 31 പോയന്‍റുള്ള അമ്പലപ്പുഴയാണ് രണ്ടാംസ്ഥാനത്ത്. ഹൈസ്കൂള്‍ വിഭാഗം സംസ്കൃതോത്സവത്തില്‍ പകുതി മത്സരം പൂര്‍ത്തിയായപ്പോള്‍ 45 പോയന്‍റുമായി തുറവൂര്‍ ഒന്നാമതും 41 പോയന്‍റുമായി മാവേലിക്കര രണ്ടാമതും നില്‍ക്കുന്നു. യു.പിയില്‍ 19ല്‍ 13 മത്സരം കഴിഞ്ഞപ്പോള്‍ 65 പോയന്‍റുള്ള ഹരിപ്പാടാണ് ഒന്നാമത്. 63 പോയന്‍റുമായി മാവേലിക്കരയും ആലപ്പുഴയും തൊട്ടുപിന്നിലുണ്ട്. 84 പോയന്‍റുള്ള മാന്നാര്‍ നായര്‍ സമാജം സ്കൂളാണ് ഹയര്‍സെക്കന്‍ഡറി ജനറല്‍ വിഭാഗത്തില്‍ മികച്ച മുന്നേറ്റം നടത്തുന്നത്. ഹൈസ്കൂളിലും യു.പിയിലും ചേര്‍ത്തല ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളാണ് മുന്നില്‍. ഹൈസ്കൂളില്‍ 71ഉം യു.പിയില്‍ 35ഉം പോയന്‍റാണ് ഇവര്‍ക്കുള്ളത്. അറബിക് കലോത്സവത്തില്‍ മണ്ണഞ്ചേരി ഗവ. ഹൈസ്കൂളാണ് മികവുകാട്ടി മുന്നേറുന്നത്. യു.പിയില്‍ പാണാവള്ളി എസ്.എന്‍.ഡി.എസ്.വൈ.യു.പി.എസും മുന്നിലുണ്ട്. ഹൈസ്കൂള്‍ വിഭാഗം സംസ്കൃതോത്സവത്തില്‍ തുറവൂര്‍ ടി.ഡി.എച്ച്.എസ്.എസും യു.പിയില്‍ മണ്ണാറശാല സ്കൂളും മുന്നേറ്റം നടത്തുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.