കൂത്താട്ടുകുളം: എം.സി റോഡില്‍ കൂത്താട്ടുകുളം ടൗണ്‍ ഉള്‍പ്പെടുന്ന രണ്ട് കിലോമീറ്റര്‍ കെ.എസ്.ടി.പി റോഡ് വികസന നിര്‍മാണം രണ്ടാഴ്ചക്കുള്ളില്‍ ആരംഭിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. നിര്‍മാണ പുരോഗതി വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് മന്ത്രി അറിയിച്ചത്. മാര്‍ച്ചിന് മുമ്പായി ടൗണ്‍ മേഖലയുടെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. നിര്‍മാണം ആരംഭിക്കുന്നതിന് മുന്നോടിയായി ജല വിതരണ പൈപ്പുകള്‍, ഇലക്ട്രിക് ലൈന്‍, ടെലിഫോണ്‍ കേബ്ളുകള്‍ എന്നിവയെല്ലാം യുദ്ധകാലാടിസ്ഥാനത്തില്‍ മാറ്റിനല്‍കാന്‍ കഴിയുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബസ്ബേ, ഫുട്പാത്ത്, ജങ്ഷനുകളുടെ നവീകരണം, പാര്‍ക്കിങ്, ആശുപത്രി-സ്കൂള്‍ ജങ്ഷനുകള്‍ റോഡ് നിര്‍മാണത്തിന്‍െറ ഭാഗമായി നവീകരിക്കും. നിര്‍മാണം നടക്കുന്ന വേളകളില്‍ ടിപ്പര്‍ ലോറികളുടെ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യമുയര്‍ന്നു. ടൗണിലെ സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്ന കാര്യം വേണ്ടത്ര പരിശോധന നടത്തിയശേഷം മാത്രമേ നടപ്പാക്കാവൂവെന്ന് മന്ത്രി അറിയിച്ചു. നിര്‍മാണം ആരംഭിക്കുമ്പോള്‍ വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്ന റോഡുകളുടെ ശോച്യാവസ്ഥ പരിഹരിച്ച് സുഗമമായ യാത്ര ക്രമീകരിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. എല്ലാവിഭാഗം വകുപ്പ് തലവന്മാരും യോഗത്തില്‍ പങ്കെടുത്തു. മുനിസിപ്പല്‍ ചെയര്‍മാന്‍ പ്രിന്‍സ് പോള്‍ ജോണ്‍ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.