ഹരിപ്പാട്: വില്‍പന നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഹരിപ്പാട് വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ഇതില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ കടകള്‍ അടച്ച് ഹര്‍ത്താലും ജാഥയും നടത്തി. ടൗണ്‍ ഹാള്‍ ജങ്ഷനിലെ അബ്ദുല്‍ റഷീദിന്‍െറ നക്ഷത്ര സില്‍ക്സ്, ദേശീയപാതയില്‍ തെക്കേ നടക്ക് സമീപത്തെ ന്യൂ കുളച്ചിറയില്‍ ക്ളാസ് എന്നീ സ്ഥാപനങ്ങളിലാണ് ബുധനാഴ്ച രാവിലെ പരിശോധന നടന്നത്. ഇന്‍റലിജന്‍സ് ഓഫിസര്‍ ഇന്ദുലാലിന്‍െറ നേതൃത്വത്തിലായിരുന്നു പരിശോധന. വൈകുന്നേരം അഞ്ചുവരെ നീണ്ടു. റെയ്ഡ് കടകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചെന്നും നിയമവിരുദ്ധമാണെന്നും വ്യാപാരികള്‍ പരാതിപ്പെട്ടു. വ്യാപാരി വ്യവസായി ഏകോപനസമിതിയും വ്യാപാരി വ്യവസായി സമിതിയും സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധം കണക്കിലെടുത്ത് കടകള്‍ക്ക് മുന്നില്‍ പൊലീസ് നിലയുറപ്പിച്ചിരുന്നു. വ്യാപാരി വ്യവസായി ഏകോപനസമിതി നേതാക്കളായ സുരേഷ് റാവു, എച്ച്. ഹലീല്‍, എസ്.എ. ജവാദ്, സജീദ് ഖയല്‍, സജീവ്, വ്യാപാര വ്യവസായി സമിതി നേതാക്കളായ എ.എം. നിസാര്‍, രാജഗോപാല്‍, സുനില്‍കുമാര്‍, കബീര്‍, നൗഷീര്‍ഖാന്‍, നാസര്‍ ആറാട്ടുപുഴ, അബി, നിസാര്‍, യൂസുഫ് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. കടകള്‍ അടച്ചുള്ള ഹര്‍ത്താലില്‍നിന്ന് വ്യാപാര വ്യവസായി സമിതി വിട്ടുനിന്നതായി പ്രസിഡന്‍റ് എ.എം. നിസാര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.