ആലപ്പുഴ: കയര്‍ വര്‍ക്കേഴ്സ് സുരക്ഷാ ഭീമാ യോജന പദ്ധതിയുടെ അപേക്ഷാ തീയതി ജനുവരി 10 വരെ നീട്ടിയതായി ജില്ലാ ഓഫിസര്‍ എ. ശശീശ്വരന്‍ അറിയിച്ചു. കയര്‍തൊഴിലാളികളുടെ സ്വാഭാവിക മരണത്തിനും അപകട മരണത്തിനും ഭാഗികമായ അവശതക്കും സാമ്പത്തിക സഹായവും ഒമ്പതാം ക്ളാസ് മുതല്‍ പ്ളസ് ടു/ഐ.ടി.ഐ വരെയുള്ള കോഴ്സുകള്‍ക്ക് പഠിക്കുന്ന മക്കള്‍ക്ക് 1200 രൂപവീതം വിദ്യാഭ്യാസ സ്കോളര്‍ഷിപ്പും ലഭിക്കുന്ന പദ്ധതിയാണ് കയര്‍ വര്‍ക്കേഴ്സ് സുരക്ഷാ ഭീമാ യോജന പദ്ധതി. പദ്ധതിയുടെ രജിസ്ട്രേഷന്‍ ഡിസംബര്‍ 31ന് പൂര്‍ത്തീകരിക്കും എന്ന അറിയിപ്പ് ലഭിച്ചതോടെ ക്ഷേമനിധി ഓഫിസുകള്‍ തൊഴിലാളികളെ കൊണ്ട് നിറഞ്ഞിരുന്നു. നിശ്ചിത സമയപരിധിക്കകം അപേക്ഷകള്‍ പരിശോധിച്ച് എല്ലാ കയര്‍ തൊഴിലാളികള്‍ക്കും രജിസ്ട്രേഷന്‍ നല്‍കാന്‍ കഴിയാതിരുന്നതുകൊണ്ടാണ് ജനുവരി 10 വരെ നീട്ടിയതെന്ന് ഓഫിസര്‍ അറിയിച്ചു. ജില്ലാ ഓഫിസിന്‍െറ പരിധിയില്‍ കൊമ്മാടി, പവര്‍ഹൗസ്, സക്കറിയാ ബസാര്‍, തിരുവമ്പാടി ജങ്ഷന്‍, കൈതവന, ഇ.എസ്.ഐ, തിരുവിളക്ക്, തമ്പകച്ചുവട്, മണ്ണഞ്ചേരി, കാട്ടൂര്‍, പൂങ്കാവ് (പാതിരപ്പള്ളി), പുന്നപ്ര, നെടുമുടി എന്നീ അക്ഷയ സെന്‍ററുകളില്‍ രജിസ്ട്രേഷനുള്ള സഹായം ലഭ്യമാണ്. ക്ഷേമനിധി ഓഫിസില്‍ നിന്നും ലഭിക്കുന്ന അപേക്ഷകള്‍ വ്യക്തമായി പൂരിപ്പിച്ച് ക്ഷേമനിധി പാസ്ബുക്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക് എന്നിവയുടെ പകര്‍പ്പുകളോടൊപ്പം വേണം ഹാജരാക്കാന്‍. അപേക്ഷകനെ തിരിച്ചറിയുന്നതിനുള്ള അടയാളവും (മറുക്) ഫോണ്‍ നമ്പറും കരുതണം. മാരാരിക്കുളം പഞ്ചായത്തിലുള്ളവര്‍ക്ക് ചൊവ്വാഴ്ചയും മണ്ണഞ്ചേരി പഞ്ചായത്തിലുള്ളവര്‍ക്ക് ആറിനും ആലപ്പുഴ മുനിസിപ്പല്‍ പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് ഏഴിനും അമ്പലപ്പുഴ, പുറക്കാട്, കുട്ടനാട് പ്രദേശങ്ങളിലുള്ളവര്‍ക്ക് എട്ടിനും ക്ഷേമനിധി ഓഫിസില്‍നിന്ന് അപേക്ഷാ ഫോറങ്ങള്‍ വിതരണം ചെയ്യും. ഒരേ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട ഒന്നിലധികം ക്ഷേമനിധി അംഗങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ക്കെല്ലാവര്‍ക്കും രജിസ്ട്രേഷന്‍ ലഭിക്കുന്നതാണ്. അവര്‍ ഈ വിവരം പ്രത്യേകം ക്ഷേമനിധി ഓഫിസില്‍ അറിയിച്ച് അപേക്ഷയില്‍ രേഖപ്പെടുത്തണം. ക്ഷേമനിധി അംഗങ്ങളായിട്ടുള്ള എല്ലാ കയര്‍ തൊഴിലാളികളുടെയും മക്കള്‍ക്ക് പ്ളസ് ടു, ഐ.ടി.ഐ വരെയുള്ള കോഴ്സുകള്‍ക്ക് ഈ പദ്ധതിവഴി വിദ്യാഭ്യാസ സ്കോളര്‍ഷിപ് ലഭിക്കുമെന്നതിനാല്‍ ഈ വര്‍ഷം ഡിഗ്രിതലം മുതല്‍ മുകളിലോട്ടുള്ള കോഴ്സുകള്‍ക്ക് മാത്രമേ ക്ഷേമനിധി ബോര്‍ഡ് അപേക്ഷകള്‍ ക്ഷണിക്കുകയുള്ളു. ഒമ്പതാം ക്ളാസ് മുതല്‍ പ്ളസ് ടു/ഐ.ടി.ഐ വരെയുള്ള ക്ളാസുകളില്‍ പഠിക്കുന്ന മക്കളുള്ളവര്‍ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിനുള്ള അപേക്ഷകള്‍ വാങ്ങി പ്രിന്‍സിപ്പലിന്‍െറയോ/ഹെഡ്മാസ്റ്ററുടെയോ സാക്ഷ്യപത്രം സഹിതം അക്ഷയ കേന്ദ്രങ്ങളില്‍ ഹാജരാക്കി അപ്ലോഡ് ചെയ്തതിനുശേഷം ജനുവരി 12 മുതല്‍ 20നകം ക്ഷേമനിധി ഓഫിസില്‍ ഹാജരാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.