സാജിദയുടെ ചികിത്സാ ധനസഹായത്തിനായി നീര്‍ക്കുന്നം ഗ്രാമം ഇന്ന് കൂട്ടായി ഇറങ്ങും

ആലപ്പുഴ: സാജിദയുടെ ജീവന്‍ രക്ഷിക്കാന്‍ നീര്‍ക്കുന്നം ഗ്രാമം ഞായറാഴ്ച കൈകോര്‍ക്കും. നീര്‍ക്കുന്നം ഇടവന മഠത്തില്‍ കബീറിന്‍െറ ഭാര്യ സാജിതയാണ് (33) ഇരുവൃക്കകളുടെയും പ്രവര്‍ത്തനം നിലച്ചതിനാല്‍ ജീവിതത്തിന്‍െറ നൂല്‍പ്പാലത്തിലൂടെ സഞ്ചരിക്കുന്നത്. ലക്ഷങ്ങളുടെ ചികിത്സാ ചെലവ് മത്സ്യക്കച്ചവടക്കാരനായ കബീറിന് സ്വപ്നം മാത്രമാണ്. വാടക വീട്ടില്‍ കഴിയുന്ന ഇവര്‍ക്ക് പണയം വെക്കാന്‍ പോലും ഒന്നുമില്ലാത്ത അവസ്ഥയാണ്. മൂന്ന് കുഞ്ഞുങ്ങള്‍ കൂടി അടങ്ങുന്ന കുടുംബത്തിന്‍െറ നിത്യവൃത്തി പോലും പ്രയാസത്തിലാണ്. സാജിത കിടപ്പിലായതോടെ കബീറിന് സമയത്ത് കച്ചവടത്തിന് പോലും പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തിലാണ് സാജിദയുടെ ചികിത്സക്ക് പണം കണ്ടത്തൊനുള്ള ദൗത്യം പുന്നപ്ര സ്നേഹപൂര്‍വം ജീവകാരുണ്യ സൗഹൃദ സമിതി ഏറ്റെടുത്തത്. ഇതിനായി ഏഴുലക്ഷം രൂപ സമാഹരിക്കാനാണ് ഇവര്‍ ലക്ഷ്യമിടുന്നത്. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ നീര്‍ക്കുന്നം ആറ്, 10, 11 വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ധനസമാഹരണം നടത്താനാണ് തീരുമാനം. ജനപ്രതിനിധികള്‍, മത-രാഷ്ട്രീയ-സമുദായ നേതൃത്വങ്ങളുടെ സഹകരണത്തോടെയാണ് പ്രവര്‍ത്തനം. ഞായറാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ടുവരെ ഇവര്‍ വീടുകളും സ്ഥാപനങ്ങളും സന്ദര്‍ശിക്കും. സമാഹരിക്കുന്ന തുക നീര്‍ക്കുന്നം കിഴക്ക് ഹയാത്തുല്‍ ഇസ്ലാം എല്‍.പി സ്കൂളില്‍ ഉച്ചക്കുശേഷം നടക്കുന്ന ചടങ്ങില്‍ സാജിദയുടെ കുടുംബത്തിന് കൈമാറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.