ചേര്‍ത്തല: നഗരസഭയില്‍ 58,08,02,303 രൂപ വരവും 55,47,18,200 രൂപ ചെലവും 2,60,84,103 രൂപ മിച്ചവുമുള്ള ബജറ്റിന് ശനിയാഴ്ച ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ അംഗീകാരം നല്‍കി. വൈസ് ചെയര്‍പേഴ്സണ്‍ ശ്രീലേഖ നായരാണ് ബജറ്റ് അവതരിപ്പിച്ചത്. ചേര്‍ത്തല നഗരത്തിന്‍െറ സമഗ്രവികസനത്തിന് മുന്‍തൂക്കം നല്‍കിയാണ് ബജറ്റ് തയാറാക്കിയതെന്ന് ചെയര്‍മാന്‍ ഐസക് മാടവന പറഞ്ഞു. മാലിന്യ നിര്‍മാര്‍ജനത്തിന് മുന്‍ഗണന നല്‍കും. സ്വച്ഛ് ഭാരത് പദ്ധതിക്ക് ഒരുകോടി, പ്രധാനകേന്ദ്രങ്ങളില്‍ എയ്റോബിന്‍ സ്ഥാപിക്കാന്‍ 25 ലക്ഷം, പ്ളാസ്റ്റിക് റീസൈക്ളിങ് പ്ളാന്‍റിന് 25 ലക്ഷം, ഖരമാലിന്യ പ്ളാന്‍റിന് 25 ലക്ഷം, ഓഫിസുകളിലും സ്കൂളുകളിലും നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍ സ്ഥാപിക്കാന്‍ 25 ലക്ഷം എന്നിങ്ങനെ രണ്ടുകോടിയോളം രൂപ മാലിന്യനിര്‍മാര്‍ജന മേഖലക്കായി വകകൊള്ളിച്ചു. ഭവന നിര്‍മാണ-പുനരുദ്ധാരണ പദ്ധതികള്‍ക്കായി രണ്ടുകോടി വകയിരുത്തി. അര്‍ബന്‍ 2020 എന്ന നഗരവികസന പദ്ധതിക്കായി നാലുകോടി നീക്കിവെച്ചു. അടിത്തറയില്ലാത്ത വീടുകള്‍ക്ക് 10 ലക്ഷവും ഇ.എം.എസ് ഭവന പദ്ധതിക്ക് 28 ലക്ഷവും മുട്ടം മാര്‍ക്കറ്റ് നവീകരിച്ച് ആധുനികവത്കരിക്കുന്നതിനും ട്രീറ്റ്മെന്‍റ് സ്ഥാപിക്കുന്നതിനും ഒരുകോടി, സ്റ്റേഡിയം നിര്‍മാണത്തിന് 90 ലക്ഷം, കാരുണ്യനിധി പദ്ധതിക്ക് അഞ്ചുലക്ഷം, തൊഴിലുറപ്പ് പദ്ധതിക്ക് നാലുകോടിയും ജൈവ പച്ചക്കറി കൃഷിക്ക് ഒരുകോടിയും ഉള്‍പ്പെടുത്തിയ ബജറ്റില്‍ വര്‍ഷങ്ങളായി നിര്‍മാണം പൂര്‍ത്തിയാകാതെ കിടക്കുന്ന ആധുനിക അറവുശാല നവീകരിക്കുന്നതിനായി 25 ലക്ഷവും ശ്മശാന വികസനത്തിനായി 10 ലക്ഷവും വകയിരുത്തി. വടക്കേ അങ്ങാടിക്കവല വികസനത്തില്‍ കുടിയൊഴിപ്പിക്കുന്ന കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിന് 25 ലക്ഷം നീക്കിവെച്ചു. റെയില്‍വേ സ്റ്റേഷന് സമീപം ബസ് സ്റ്റാന്‍ഡ് കം ഷോപ്പിങ് മാളിന് ഇക്കുറിയും 50 ലക്ഷം ഉള്‍പ്പെടുത്തി. സ്കൂളുകളുടെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിന് ഒരുകോടിയാണ് നീക്കിവെച്ചത്. തെരുവുനായ്ക്കളെ വന്ധ്യംകരണം ചെയ്ത് സംരക്ഷിക്കാന്‍ ഷെല്‍ട്ടര്‍ സ്ഥാപിക്കുന്നതിന് 10 ലക്ഷം ഉള്‍പ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.