ആലപ്പുഴ: കുട്ടനാട്ടിലെ കാന്‍സര്‍ രോഗികളുടെ എണ്ണം സംബന്ധിച്ച് കൃത്യമായ രജിസ്റ്റര്‍ തയാറാക്കാന്‍ ജില്ലാ വികസനസമിതി യോഗത്തില്‍ നിര്‍ദേശം. സംസ്ഥാന തലത്തിലുള്ള കാന്‍സര്‍ രോഗികളുടെ എണ്ണവുമായി കാര്യമായ വ്യതിയാനം ജില്ലയില്‍ പ്രകടമല്ളെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച കലക്ടര്‍ ആര്‍. ഗിരിജ പറഞ്ഞു. ഇതുസംബന്ധിച്ച് സംസ്ഥാന തലത്തില്‍ സര്‍വേ ഉടന്‍ ആരംഭിക്കും. അമിത കീടനാശിനി പ്രയോഗം രോഗത്തിന് കാരണമായതായി എം.പിയുടെ പ്രതിനിധി എം.എന്‍. ചന്ദ്രപ്രകാശ് പറഞ്ഞു. ചമ്പക്കുളത്ത് 50, നെടുമുടി 42, രാമങ്കരി 60, തലവടി 40, എടത്വ 44, തകഴി 89, കാവാലം 80, പുളിങ്കുന്ന് 40, വെളിയനാട് 28, മുട്ടാര്‍ 32, നീലംപേരൂര്‍ 57 എന്നിങ്ങനെയാണ് പാലിയേറ്റിവ് ക്ളിനിക്കില്‍ എത്തിയവരുടെ എണ്ണം. ഭൂതപ്പണ്ടം കായലിന് ചുറ്റും ബണ്ട് നിര്‍മിക്കാനും മത്സ്യകൃഷി നടത്താനും പ്രോജക്ട് തയാറാക്കി സമര്‍പ്പിക്കാന്‍ അഡാക്, ഹാര്‍ബര്‍ എന്‍ജിനീയര്‍ വിഭാഗം എന്നിവരോട് കലക്ടര്‍ നിര്‍ദേശിച്ചു. മാര്‍ത്താണ്ഡം കായല്‍ പാടശേഖരത്തിലെ 237 കര്‍ഷകര്‍ക്ക് വിളനശിച്ചതിനുള്ള ഇന്‍ഷുറന്‍സ് തുക തീയതിയിലെ പിശക് പരിഹരിച്ച് വേഗം നല്‍കാനുള്ള തീരുമാനം വേഗത്തിലാക്കുമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ അറിയിച്ചു. ജലഗതാഗതവകുപ്പിന്‍െറ യാത്രാബോട്ടുകളിലെ ടോയ്ലറ്റ് പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തും. ഒരുകോടി മുടക്കി സൂര്യതാപംകൊണ്ട് ഓടുന്ന ഫൈബര്‍ ബോട്ട് വാങ്ങാന്‍ സര്‍ക്കാര്‍ ഉത്തരവുപ്രകാരം അനുമതി ലഭിച്ചതായി ജലഗതാഗത വകുപ്പ് അറിയിച്ചു. കൈനകരിയില്‍ തോട്ടിലൂടെ ബോട്ട് ഓടുന്നില്ളെന്നും പാലം പണിയാന്‍ കുറ്റിയടിച്ചത് ഊരിമാറ്റാന്‍ നിര്‍ദേശം കരാറുകാരന് നല്‍കിയതാണെന്ന് പരാതിക്ക് മറുപടിയായി എക്സിക്യൂട്ടിവ് എന്‍ജിനീയര്‍, പി.ഡബ്ള്യു.ഡി (റോഡ്സ്) അറിയിച്ചു. ഇതോടെ ഇതുവഴി ബോട്ട് ഓടിക്കാന്‍ കഴിയും. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മാര്‍ച്ചിനുമുമ്പ് പരമാവധി പദ്ധതികള്‍ പൂര്‍ത്തിയാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.