അനധികൃത മണ്ണെടുപ്പ് വ്യാപകം: വാത്തിമറ്റം–അത്താണി റോഡ് തകര്‍ച്ചയില്‍

പട്ടിമറ്റം: കിഴക്കേ കുമ്മനോട്, വെങ്ങോല എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളില്‍നിന്ന് അമിത മണ്ണ്ലോഡുമായി പോകുന്ന വാഹനങ്ങള്‍ കാരണം വാത്തിമറ്റം അത്താണി റോഡ് തകര്‍ന്നതായി പരാതി. ആറുമീറ്റര്‍ മാത്രം വീതിയുള്ള റോഡിലൂടെ 10 ടണ്ണില്‍ കൂടുതല്‍ ലോഡ് കയറ്റിയാണ് വലിയ ടിപ്പറുകള്‍ ഇടതടവില്ലാതെ പോകുന്നത്. വാത്തിമറ്റം അത്താണി റോഡിലെ പാലം ഏതുസമയത്തും തകര്‍ന്നുവീഴുമെന്ന അവസ്ഥയിലാണ്. ഇതത്തേുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് എന്‍ജിനീയര്‍ പാലത്തില്‍ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും മണ്ണ്ലോബി വകവെക്കാറില്ളെന്നാണ് നാട്ടുകാരുടെ പരാതി. വീതി കുറഞ്ഞ റോഡിലൂടെ മിനിലോറി മാത്രമേ ഓടാവൂ എന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. വലിയ ടിപ്പറുകളിലാണ് അമിതമായി മണ്ണ് കയറ്റി പോകുന്നത്. 2013 മുതല്‍ ഒരു കോടി 10 ലക്ഷം മുടക്കി പലതവണ ടാറിങ് നടത്തി. റോഡിലൂടെ രണ്ട് ബസ് ഓടുന്നുണ്ടെങ്കിലും റോഡ് പൊട്ടിപ്പൊളിഞ്ഞതിനെ തുടര്‍ന്ന് രണ്ടുമാസം ബസ് ഓട്ടം നിര്‍ത്തിയിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് വീണ്ടും വാഹനം ഓടിത്തുടങ്ങിയത്. വീണ്ടും റോഡ് പൊട്ടിപ്പൊളിഞ്ഞതുകാരണം ബസ് ഗതാഗതം നിര്‍ത്തുമെന്ന ഭയത്തിലാണ് നാട്ടുകാര്‍. പൊടിശല്യംമൂലം പരിസരത്തെ വീടുകളില്‍ ഇരിക്കാന്‍പോലും പറ്റാത്ത അവസ്ഥയാണെന്നും നാട്ടുകാര്‍ പറഞ്ഞു. ശ്വാസകോശ സംബന്ധമായ രോഗങ്ങളും വ്യാപകമാണ്. ഇതത്തേുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ മൈനിങ് ആന്‍ഡ് ജിയോളജി വിഭാഗത്തിനും ആലുവ റൂറല്‍ എസ്.പി, പെരുമ്പാവൂര്‍ ഡിവൈ.എസ്.പി, കുന്നത്തുനാട് പൊലീസ് എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ളെന്ന് നാട്ടുകാര്‍ പറയുന്നു. നാട്ടുകാരുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ച് കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കാനും റോഡ് ഉപരോധം ഉള്‍പ്പെടെയുള്ള സമരമാര്‍ഗം സ്വീകരിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.